ഉപയോക്താവ്:Meenakshi nandhini/special

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്വേതാംബര ധരേ ദേവി(3)
നാനാലങ്കാരഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതേർ
മഹാലക്ഷ്മി നമോസ്തുതേ
(ശ്വേതാംബര ധരേ........)

പത്മാസനസ്ഥിതേ ദേവി
പരഃബ്രഹ്മരൂപിണി
(പത്മാസന.....)
പരമേശി ജഗത്മാതേർ
മഹാലക്ഷ്മി നമോസ്തുതേ
(ശ്വേതാംബര ധരേ........)(2)
₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠

പൂർവ്വദിക്കിലുദിച്ചു ദിവാകരൻ
ഉർവ്വിയെ പൊന്നിൻ ചേലയണിയിപ്പാൻ.

കമ്പിളി മെല്ലെ മാറ്റുന്നു ഭൂമിയും
ഇമ്പമോടണിഞ്ഞീടാനായ് പൊൻചേല.

നല്ല ചെമ്പട്ടുടുത്തു നിന്നാദിത്യൻ
മെല്ലെ താഴോട്ടു നോക്കിച്ചിരിക്കുന്നു
.

മോദമോടുണർന്നീടും കിളി, പാട്ടിൻ
നാദമെങ്ങും നിറയ്ക്കുന്നു, സാദരം.

പാട്ടു കേട്ടുലഞ്ഞാടും ലതകളോ,
കുട്ടിക്കൂട്ടങ്ങൾക്കായേന്തി പൂക്കളെ.

പൂന്തേനുണ്ണാണഞ്ഞ പൂമ്പാറ്റകൾ
കാന്തിയേകുന്നീ ഭൂമിക്കു നിത്യവും.

ഇത്തരമോരോ കാഴ്ചകൾ കാണുവാൻ
ഒത്തുച്ചേരേണം ലോകരേ, നമ്മളും.

ചിത്തത്തിലെന്നുമാനന്ദമേറ്റീടാൻ
കാത്തീടേണം പ്രകൃതിയെ നമ്മൾക്കായ്.
₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠

നേരം പുലരുമ്പോൾ[തിരുത്തുക]

നീലമണി
നീലമണി

മണിച്ചെപ്പിൻ പൂമുഖത്ത് കൊളുത്തിയ
ഓട്ടുവിളക്കിലെ മണിദീപം പരന്നു.
മാനസവീണതൻ തന്ത്രിയിൽ മെല്ലെ തൊട്ടു
മാണിക്യമലരായുതിർന്നുവീണു.

കൂട്ടിൽ കിടക്കും വായാടിക്കിളി
കൂട്ടിനായീണത്തിൽ നീട്ടി പാടി
കൊമ്പത്തിരുന്നു അങ്ങകലെ
രാക്കിളികൾ മൂളിക്കേട്ടു

മുറ്റത്തിളങ്കാറ്റിലാടി പൂത്ത കാട്ടുപിച്ചിയും കുടമുല്ലയും
സുഗന്ധം തൂകി മറഞ്ഞ ഇളങ്കാറ്റിനെ നോക്കി
മുളങ്കൂട്ടങ്ങൾ മന്ദഹസിച്ചു മെല്ലെ നവ
സംഗീതത്തിൻ മുത്തുമണി ചൊരിഞ്ഞു.

മഞ്ഞണിഞ്ഞൊരു രാവിലുദിച്ചു
അമ്പിളിമാമനും താരകങ്ങളും
പാൽക്കടൽപോൽ നിലാവുപരന്ന മാനത്ത്
വാരി വിതറി മുത്തുകൾ പോലെ മിന്നും താരകങ്ങൾ

മാനസച്ചെപ്പിലൊരു മോഹമുദിച്ചു
പൊട്ടിയ മുത്തുമാലയ്ക്കുപകരമായി
മിന്നും താരകങ്ങൾ കോർത്തൊരുമാല
അരയാൽത്തളികയിൽ കുങ്കുമചെപ്പിലിട്ടു

ഈറൻമിഴികൾ മെല്ലെയടഞ്ഞപ്പോൾ
തുഴയില്ലാതോണിയിലേറി
സുന്ദര കാലത്തിന്നോർമ്മയിൽ
സ്വപ്നസാഗരത്തിൽ സഞ്ചരിക്കവേ

മിഴി രണ്ടിലും നിദ്രയണഞ്ഞു
കാലത്തുണർന്നീടാം ദിനമണിയോടൊപ്പം
മാനത്തെ പൗർണ്ണമിചന്ദ്രനെപ്പോലെൻ
ചാരത്തുറങ്ങും നിൻ പൂമുഖം മിന്നി
₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠

വാതിൽ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർത്ഥിച്ച യേശു മഹേശനെ ( വാതിൽ..)

അബ്രഹാം പുത്രനാം ഇസ്ഹാക്കിൻ
വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
കടലിനു മീതേ നടന്നവനേ (വാതിൽ..)

മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ
അരികിൽ നീ വന്നണയേണമേ (2)
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
രൂഹായിൽ കദിശയിൽ ചേർക്കേണമേ ( വാതിൽ..)
₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠₠


നിത്യ വിശുദ്ധയാം കന്യാമറിയമേ
നിൻ നാമം വാഴ്ത്തപ്പെടട്ടേ
നന്മനിറഞ്ഞ നിൻ സ്‌നേഹവാത്സല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹമാകട്ടെ
(നിത്യ വിശുദ്ധയാം)

കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന-
മേച്ചിൽ‌പ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ
(നിത്യ വിശുദ്ധയാം)

ദുഃഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ
സ്വർഗ്ഗകവാടത്തിൻ മുമ്പിൽ
മുൾമുടി ചൂടി കുരിശും ചുമന്നീടാൻ
മുട്ടി വിളിക്കുന്നു ഞങ്ങൾ ഇന്നും
മുട്ടി വിളിക്കുന്നു ഞങ്ങൾ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Meenakshi_nandhini/special&oldid=3773721" എന്ന താളിൽനിന്ന് ശേഖരിച്ചത്