ഉപയോക്താവ്:Curious10/പുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വായുവിലുള്ള ഖര, ദ്രാവക കണങ്ങളും വാതകങ്ങളും ചേർന്ന ഒന്നാൺ. കത്തുമ്പോഴോ താപനം നടക്കുമ്പോഴോ ഉണ്ടാവുന്നു. സാധാരണയായി തീയുടേയോ (അടുപ്പ്, മെഴുകുതിരി, എണ്ണവിളക്ക് എന്നിവയിൽ നിന്നോ ) വാഹനങ്ങളിൽ നിന്നോ ഉള്ള ആവശ്യമില്ലാത്ത ഉപോത്പന്നം ആണെങ്കിലും പെസ്റ്റ് കണ്ടോളിനും (പുകയ്ക്കൽ fumigation), ആശയവിനിമയത്തിനും (പുക കൊണ്ടുള്ള സിഗ്നലിങ്ങ് ), പട്ടാളത്തിലെ രോധ- പ്രതിരോധ ആവശ്യങ്ങൾക്കും (smoke-screen), പാചകത്തിനും ( പുക കൊള്ളിച്ച് ഉണക്കൽ ), പുകവലിയ്ക്കും ഒക്കെയും ഉപയോഗിക്കുന്നു. ഇതു കൂടാതെ മതപരമായും അനുഷ്ഠാനപരമായും ഉള്ള ചടങ്ങുകളിൽ ചന്ദനത്തിരി കുന്തിരിക്കം എന്നിവ പുകച്ചും പുക ഉണ്ടാക്കുന്നു. പുകയിൽ ഉണക്കി സൂക്ഷിക്കുന്നതും പതിവാൺ. എഞ്ചിനുകളിലെ ആന്തരിക ദഹനത്തിന്റെ ഉപോത്പന്നമായും പുക ഉണ്ടാവുന്നു. പുക ശ്വസിക്കുന്നത് വീടിനും കെട്ടിടത്തിനും തീപ്പിടുത്തം ഉണ്ടാവുമ്പോളുള്ള മരണകാരണങ്ങളിൽ ഒന്നാമത്തേതാൺ.

പുകയിലെ കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സയനേഡ് എന്നിവ ഉണ്ടാക്കുന്ന വിഷം തീണ്ടലും ശ്വാസകോശ ഇറിറ്റേഷനും, ചൂടുകൊണ്ടു ശരീരകോശങ്ങൾക്കുണ്ടാവുന്ന കേടും ആൺ മരണകാരണം. പുകയിലെ കണങ്ങൾ എന്നത് ഖര, ദ്രാവക കണങ്ങളുടെ ഒരു [മിശ്രിതം | മിശ്രിതമാണ് ]( aerosol or mist ). അവയുടെ വലിപ്പം ദൃശ്യപ്രകാശത്തിന്റെ [ മീ വികിരണം | മീ വികിരണം ] വേണ്ട കണവലിപ്പത്തിനു വളരെ അടുത്താണ്.

പുകയുടെ രാസസംഘടനം എന്നത് കത്തുന്ന ഇന്ധനത്തെയും ദഹനത്തിന്റെ നിബന്ധനകളെയും ആശ്രയിച്ചിരിക്കും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Curious10/പുക&oldid=1856224" എന്ന താളിൽനിന്ന് ശേഖരിച്ചത്