ഉപയോക്താവ്:Akhilan/വിക്കിജ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Akhilan/വിക്കിജ്വരം

അടുത്തിടയായി കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപിക്കുന്ന ഒരു പകർച്ചവ്യാധിയാണ് വിക്കിജ്വരം

ലക്ഷണങ്ങൾ[തിരുത്തുക]

ഒരു കൈയ്യിൽ ഒരു പൊന്തൻ പുസ്തകവും മറുകൈ കീബോഡ് അഥവാ മൗസിനു മുകളിൽ വച്ച് പുസ്തകത്തിലേക്കും മോണിറ്ററിലേക്കും മാറി മാറി കണ്ണോടിക്കുക ഒരു പ്രധാന ലക്ഷണമാണ്. ലേഖനമെഴുതാൻ പുസ്തകകൂമ്പാരത്തിനു നടുവിൽ ഒറ്റക്കാലിൽ തപസ്സിരിക്കുക, പ്രമാണമാക്കാൻ വേണ്ടി ഒരു ക്യാമറയും തൂക്കി അലഞ്ഞു തിരിഞ്ഞു നടക്കുക, ചുവപ്പ് നിറത്തിനോട് അകാരണമായി വെറുപ്പ് കാട്ടുക, നീലനിറത്തോട് വല്ലാതെ താത്പര്യം കാട്ടുക, എവിടെയെങ്കിലും ചുവപ്പ് നിറം കണ്ടാൽ ഉടനെ എങ്ങനെയെങ്കിലും അത് നീലയാക്കി മാറുക - ഇവ മറ്റ് ലക്ഷണങ്ങളാണ്.

രോഗകാരണങ്ങൾ[തിരുത്തുക]

സമൂഹത്തിൽ അങ്ങിങ്ങ് കാണുന്ന വിക്കിപീഡിയർ എന്ന കൂട്ടരോടുള്ള സഹവർത്തിത്തം മൂലമാണ് പ്രധാനമായും ഈ രോഗം പകരുന്നത്. അവർ സംഘടീപ്പിക്കുന്ന പഠനശിബിരങ്ങളിൽ പങ്കെടുക്കുന്നതു മൂലവും ഈ രോഗം പകരാം.

വിക്കി ജ്വരം ബാധിച്ച വ്യക്തി

ചരിത്രം[തിരുത്തുക]

2002 ഡിസംബറിലാണു് ഒരു അമേരിക്കൻ മലയാളിയിൽ ആദ്യമായി ഈ രോഗം കണ്ടുപിടിക്കപ്പെട്ടതു്. അന്നിതിനു പകർച്ചാശേഷി ഇല്ലായിരുന്നു. ഏതാണ്ട് മൂന്നു നാലു കൊല്ലത്തോളം ഇദ്ദേഹം മാത്രമായിരുന്നു ഈ അസുഖബാധിതൻ. പതിയെ പതിയെ വ്യാപനം തുടങ്ങിയ ജ്വരം, 2006ഓടെ വിദേശത്തു ജോലി ചെയ്യുന്ന ബ്ലോഗർമാരായ മലയാളികൾക്കിടയിൽ വൻതോതിൽ പകരപ്പെട്ടു. അവിടെ നിന്നും നാട്ടിലെത്തിയവരും മറ്റും മുഖേന സ്വദേശികളിലേക്കും പടരുകയായിരുന്നു. മലയാളം ഫോണ്ടുകളുടേയും, യുണീക്കോഡ് അക്ഷരവ്യവസ്ഥകളുടേയും കണ്ടുപിടിത്തങ്ങൾ ഈ രോഗവ്യാപനനിരക്ക് ഇരട്ടിപ്പിച്ചു.


ഈ ജ്വരമുള്ളവർക്ക് സ്വന്തം ഉപയോക്തൃത്താളിൽ {{വിക്കിജ്വരം}} എന്ന ഫലകമുപയോഗിക്കാം.