ഉപയോക്താവിന്റെ സംവാദം:Tux the penguin/Knowledge Base

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിയിലെ പടങ്ങളുടെ റെൻഡറിങ്ങ് ശരിയല്ല[തിരുത്തുക]

മലയാളം വിക്കിയിലെ പടങ്ങളുടെ റെൻഡറിങ്ങ് ശരിയല്ല എന്നു തോന്നുന്നു. ഒരേ പടങ്ങൾ ഇംഗ്ലീഷ് വിക്കിയിലും മലയാളത്തിലും ഇട്ട് നോക്കിയപ്പോൾ വ്യത്യാസം ഉള്ളതായി കാണുന്നു. ഉദാ: കൃഷ്ണപ്പരുന്ത് എന്ന താളിൽ നോക്കൂ, അതിൻറെ ഇംഗ്ലീഷും... പിക്സൽ സൈസ് രണ്ടിലും ഒരേ പോലെയാണെങ്കിലും കാണുന്നത് രണ്ട് വലിപ്പത്തിൽ.. ഇനി വലിപ്പം കുറച്ചാൽ ശരിയാവുമെന്ന് കരുതിയാലോ.. അപ്പോഴും തെറ്റി.. വലിപ്പം ശരിയാക്കിയിട്ടും വ്യക്തത മലയാളത്തിനു കുറവ്.. ഇതിനു വല്ല കാരണവും ഉണ്ടോ?--ചള്ളിയാൻ ♫ ♫ 12:31, 16 സെപ്റ്റംബർ 2008 (UTC)
ഇതിനുള്ള കാരണം ബ്രൗസറിന്റെ സൂം സെറ്റിംഗ് ആവണം. ഫയർഫോക്സിലാണ്‌ ഈ പ്രശ്നം കാണുന്നത്. ടെക്സ്റ്റ് സൈസ് മാറ്റുന്നതിനു പകരം ഫയർഫോക്സ് അതിന്റെ ക്ലയന്റ് ഏരിയയിൽ ഉള്ള എല്ലാ ഓബ്ജക്റ്റുകളേയും സൂം ചെയ്യുന്നതുകൊണ്ട് ഈ പ്രശ്നം ഉണ്ടാകുന്നു.

പലഹാരം : സൂം റീസെറ്റ് ചെയ്യുക : View > Zoom > Reset (Press CTRL+0)

Wikipedia എന്ന നേം‌സ്പേസ് വർക്ക് ചെയ്യുന്നില്ല[തിരുത്തുക]

Wikipedia എന്നത് ഇംഗ്ലീഷ് വിക്കിയ്ക്ക് മാത്രമായി റിസർവ് ചെയ്തിരിക്കുന്ന നേം‌സ്പേസാണ്‌. മറ്റു സം‌രംഭങ്ങളെല്ലാം Project എന്ന നേം‌സ്പേസോ അതിന്റെ ലോക്കലൈസ്ഡ് തുല്യപദങ്ങളോ ഉപയോഗിക്കണം (ഉദാ:വിക്കിപീഡിയ). ഇം‌ഗ്ലീഷ് വിക്കി അല്ലാത്ത എല്ലാ വിക്കിമീഡിയ സൈറ്റുകളിലും Wikipedia എന്ന നേം‌സ്പേസ് ഇം‌ഗ്ലീഷ് വിക്കിയിലേയ്ക്ക് റെഫർ ചെയ്യാനായി മാത്രമേ സഹായിക്കൂ. സംശയമുണ്ടെങ്കിൽ ദാ ഉദാഹരണം wikipedia:Wikipedia:POV