ഉക്രേനിയൻ കാർപാത്തിയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉക്രേനിയൻ കാർപാത്തിയൻസ് (കാർപാത്തിയൻ ബയോസ്ഫിയർ റിസർവ്)

ഉക്രേനിയൻ കാർപാത്തിയൻസ് (ഉക്രേനിയൻ: Українські Карпати) ആധുനിക ഉക്രെയ്നിന്റെ അതിർത്തിക്കുള്ളിലെ കിഴക്കൻ കാർപാത്തിയൻ പ്രദേശത്തിൻറെ  ഒരു വിഭാഗമാണ്. പടിഞ്ഞാറൻ ഉക്രെയ്നിന്റെ തെക്കുപടിഞ്ഞാറൻ കോണിൽ, നാല് ഉക്രേനിയൻ പ്രദേശങ്ങളുടെ (ഒബ്ലാസ്റ്റുകളുടെ) ഭരണ പ്രദേശങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഇതിൽ, സകർപാട്ടിയ ഒബ്ലാസ്റ്റിന്റെ വടക്കുകിഴക്കൻ ഭാഗം, ലിവ് ഒബ്ലാസ്റ്റിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം, ഇവാനോ-ഫ്രാങ്കിവ്സ്ക് ഒബ്ലാസ്റ്റിന്റെ തെക്കൻ പകുതി, ചെർണിവ്റ്റ്സി ഒബ്ലാസ്റ്റിന്റെ പടിഞ്ഞാറൻ പകുതി എന്നിവ ഉൾക്കൊള്ളുന്നു.[1]

അവലംബം[തിരുത്തുക]

  1. Encyclopedia of Ukraine: Volcanic Ukrainian Carpathians