ഇ.ഇ.ജി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇ.ഇ.ജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി . ഇ.ഇ.ജി . എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നു.
തലയോടിനെ ആവരണം ചെയ്യുന്ന തൊലിപ്പുറത്ത് അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തുന്നത് .ഏകദേശം അരമണിക്കൂർ തുടർച്ചയായി മസ്തിഷ്ക്കത്തിന്റെ വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തി അവ തരംഗ രൂപത്തിൽ ലഭ്യമാക്കുകയാണ് ഇ.ഇ.ജി യന്ത്ര സംവിധാനം ചെയ്യുന്നത് .
ഉപയോഗാവസരങ്ങൾ [തിരുത്തുക]
- അപസ്മാര രോഗനിർണ്ണയത്തിനു അത്യന്താപേക്ഷികമായ പരിശോധനയാണ് ഇ.ഇ.ജി. ജെന്നിയുണ്ടാവുന്നത് അപസ്മാരം മൂലമോ,ഇതരകാരണങ്ങളാലോ എന്ന് വിലയിരുത്താൻ ഇ.ഇ.ജി അനിവാര്യമാണ്.
- വിവിധ തരത്തിലുള്ള മസ്തിഷകബാധ (encephalopathy)വിലയിരുത്താൻ ഇ.ഇ.ജി ഉപകരിക്കുന്നു
- അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം(head injury)വിലയിരുത്താൻ ഇ.ഇ,ജി ആവശ്യമായി വരാറുണ്ട്.
- കോമ അഥവാ അതിനിദ്രം (comatose conditions) സംഭവിച്ച അവസ്ഥയിൽ മസ്തിഷക പ്രവർത്തനം വിലയിരുത്താൻ.
- നിദ്രാസ്വാസ്ഥ്യങ്ങൾ (sleep disorders)പരിശോധവിധേയമാക്കാൻ ഇ.ഇ.ജി നിർണ്ണായകമാണ്
- മസ്തിഷ ട്യൂമറുകൾ തിരിച്ചറിയാൻ ഇ.ഇ.ജി ഉപയോഗിച്ചിരുന്നു. എന്നാൽ സി.ടി.സ്കാൻ , എം.ആർ.ഐ തുടങ്ങിയ പരിശോധനകൾ വ്യാപകമായതോടെ ഈ ആവശ്യത്തിനായി ഇ.ഇ.ജി ഉപയോഗിക്കപ്പെടാറില്ല.