ഇസബെല്ല ഡി മോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസബെല്ല ഡി മോറ
ഇസബെല്ല ഡി മോറയുടേടെന്നു കരുതപ്പെടുന്ന ഛായാചിത്രം.
ഇസബെല്ല ഡി മോറയുടേടെന്നു കരുതപ്പെടുന്ന ഛായാചിത്രം.
ജനനംc. 1520
ഫാവലെ, കിംഗ്ഡം ഓഫ് നേപ്പിൾസ്
മരണം1545/1546
ഫാവലെ, കിംഗ്ഡം ഓഫ് നേപ്പിൾസ്
തൊഴിൽകവയിത്രി
വിഷയംസങ്കടം, ഏകാന്തത
സാഹിത്യ പ്രസ്ഥാനംPetrarchism

ഇസബെല്ല ഡി മോറ (c. 1520 - 1545/1546) നവോത്ഥാന കാലഘട്ടത്തിലെ ഒരു ഇറ്റാലിയൻ കവയിത്രിയായിരുന്നു. ജീവിച്ചിരുന്ന കാലത്ത് ഒരു അജ്ഞാത വ്യക്തിയായിരുന്ന അവരെ ഒറ്റപ്പെട്ടു ജീവിക്കാൻ സഹോദരങ്ങൾ നിർബന്ധിക്കുകയും അത് അവരെ സദസുകളിൽനിന്നും സാഹിത്യ സല്ലാപങ്ങളിൽനിന്നും അകറ്റുന്നതിനിടയാക്കുകയും ചെയ്തു. കോട്ടയിൽ ഏകാന്തതയിൽ ജീവിക്കുമ്പോൾ, അക്കാലത്തെ സാഹിത്യ ലോകത്ത് പ്രചരിക്കാത്ത ഒരു സൃഷ്ടി അവൾ രചിച്ചു. അവരുടെ സംശയാസ്പദമായ രഹസ്യ പ്രണയത്തിന്റെ പേരിൽ സഹോദരങ്ങൾ ഒടുവിൽ അവരെ കൊലപ്പെടുത്തി. അവരുടെ 13 കവിതകൾ ഇന്നും നിലനിൽക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സാഹിത്യത്തിലെ ഏറ്റവും ശക്തവും യഥാർത്ഥ്യവുമായ കാവ്യപ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ കവിതകളിലെ ചില വിഷയങ്ങളെ അടിസ്ഥാനമാക്കി, ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ കാല്പനികപ്രണയ കവിതാ രചനയിലെ പൂർവ്വഗാമിയാണ് അവർ.[1]

ജീവിതരേഖ[തിരുത്തുക]

മുൻകാലജീവിതം[തിരുത്തുക]

ഇസബെല്ല ഡി മോറ അക്കാലത്ത് നേപ്പിൾസ് രാജ്യത്തിന്റെ ഭാഗമായ ഫാവലെയിലെ (ഇപ്പോൾ മറ്റേര പ്രവിശ്യയിലെ വാൽസിന്നി) ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ഫാവലെയിലെ മാടമ്പിയായിരുന്ന ജിയോവാന്നി മിഷേൽ ഡി മോറയുടെയും നിയോപൊളിറ്റൻ കുടുംബത്തിൽ പെട്ട ഒരു കുലീനയായ ലൂയിസ ബ്രാൻകാസിയോയുടെയും മകളായിരുന്നു അവർ. ജനനത്തീയതി അനിശ്ചിതത്വത്തിലുള്ള അവർ 1515 അല്ലെങ്കിൽ 1516 -ൽ[2][3] നേരത്തെതന്നെ ജനിച്ചതാണെന്നുവരികിലും പൊതുവേ, ബെനഡെറ്റോ ക്രോസ് നടത്തിയ ഒരു പഠനത്തിൽ പരാമർശിക്കുന്നത് ജനനം 1520[4] -ഓടെയാണെന്നാണ്.

അവലംബം[തിരുത്തുക]

  1. Marrone & Puppa 2007, പുറം. 1242.
  2. Jaffe & Colombardo 2002, പുറം. 148.
  3. Giovanni Caserta. "Isabella Morra". aptbasilicata.it. Archived from the original on 2019-11-07. Retrieved 1 February 2017.
  4. Jaffe & Colombardo 2002, പുറം. 139.
"https://ml.wikipedia.org/w/index.php?title=ഇസബെല്ല_ഡി_മോറ&oldid=3801779" എന്ന താളിൽനിന്ന് ശേഖരിച്ചത്