ഇശാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങൾ എല്ലാ ദിവസവും അനുഷ്ഠിക്കേണ്ട നിർബന്ധമായ അഞ്ച് നമസ്ക്കാരത്തിൽ ഒന്നാണ് ഇശാഅ്. ഇതിൻറെ സമയം സൂര്യൻ അസ്തമിച്ചതിനു ശേഷം മേഘത്തിലെ കടും ചുവപ്പ് മാഞ്ഞത് മുതൽ ഫജ്‌റു സാദിഖ് വെളിവാകുന്നത് വരെ ആകുന്നു. ഇശാ നമസ്ക്കാരത്തിൽ മൊത്തം നാലു റഖഅത്തുകളാണ് ഉള്ളത്. യാത്രികർക്ക് ചില മദ്‌ഹബുകൾ രണ്ടു റഖഅത്തുകളായി ചുരുക്കി നിസ്ക്കരിക്കാൻ അനുവാദം നൽകുന്നു. ഖലീഫാ ഉസ്‌മാൻ ബിൻ അഫ്ഫാൻ നിവേദനം ചെയ്ത ഹദീസിൽ ഇശാ നമസ്ക്കാരം ജമാഅത്തായി നിർവ്വഹിക്കുന്നവർക്ക് രാത്രിയുടെ പകുതി വരെ മുടങ്ങാതെ നമസ്ക്കരിക്കുന്നവർക്കുള്ള പ്രതിഫലം നൽകപ്പെടുന്നതാണ് എന്ന് പറഞ്ഞിരിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇശാ&oldid=2518573" എന്ന താളിൽനിന്ന് ശേഖരിച്ചത്