ഇവാലെജെച്ച പെറ്റ്കോവിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവാലെജെച്ച പെറ്റ്കോവിക്
ജനനം1870
മരണം1947
ദേശീയതസെർബിയൻ
തൊഴിൽPhysician and women's rights activist

ഒരു സെർബിയൻ ഭിഷഗ്വരയും വനിതാ ഡോക്ടർമാരുടെ അവകാശ പ്രവർത്തകയുമായിരുന്നു ഇവാലെജെച്ച പെറ്റ്കോവിക് (ജീവിതകാലം: 1870-1947). ബാൽക്കണിലെ ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റായിരുന്നു അവർ. ഡിപ്പാർട്ട്മെന്റ് ഓഫ് മെറ്റേർണിറ്റി ആന്റ് വിമൺസ് ഡിസീസ് ഇൻ നിസ് ന്റെ ആദ്യ തലവനും സെർബിയയിൽ ഒരു സിസേറിയൻ നടപ്പിൽ വരുത്തിയ ആദ്യത്തെ സ്ത്രീയുമായിരുന്നു. [1]

ആദ്യകാലവർഷങ്ങളും വിദ്യാഭ്യാസവും[തിരുത്തുക]

1870-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ അതിർത്തിയിലുള്ള കോൺഗ്രസ് പോളണ്ടിലെ ഒരു ഗ്രാമത്തിലാണ് ഇവാ ഹാൽജെക്ക പെറ്റ്കോവിച്ച് ജനിച്ചത്. ഈവയുടെ അമ്മ പ്രസവസമയത്ത് മരിച്ചു. അവരുടെ പിതാവ് മാർക്കോ ഹാൽജെക്കി ഒരു കൺസ്ട്രക്ഷൻ എഞ്ചിനീയറായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ സ്വഭാവം കാരണം, അവർ പലപ്പോഴും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയും പലപ്പോഴും മാറിതാമസിക്കുകയും ചെയ്തു.[1]

പെറ്റ്കോവിച്ച് അവരുടെ പിതാവിൽ നിന്നാണ് പഠിച്ചത്. അവൾ ഒഡെസയിൽ പ്രൈമറി സ്കൂളും അവരുടെ പിതാവ് ജോലി ചെയ്തിരുന്ന കിയെവിൽ അവരുടെ സെക്കൻഡറി സ്കൂളും പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവർ 1886-ൽ മെഡിക്കൽ സ്‌കൂളിൽ ചേർന്നു. ബേൺ യൂണിവേഴ്‌സിറ്റിയിലും തുടർന്ന് സൂറിച്ച് യൂണിവേഴ്‌സിറ്റിയിലും പഠിച്ചു. അവിടെ 1891-ൽ ബിരുദം നേടി. വിയന്ന സർവകലാശാലയിൽ സ്‌കൂളിലെ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക് ക്ലിനിക്കിൽ പ്രൊഫസർ ഫ്രെഡറിക് സൗത്തിന്റെ ക്ലാസിൽ സ്പെഷ്യലൈസേഷൻ പൂർത്തിയാക്കി.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Eva Haljecka Petković" (PDF) (in Serbian). Национални репозиторијум дисертација у Србији. 2016. p. 77. Retrieved 11 January 2019.{{cite web}}: CS1 maint: unrecognized language (link)

Bibliography[തിരുത്തുക]

  • Beric, B., "Dr Eva Haljecka (1870-1947), the first woman obstetrician-obstetrician in Yugoslav countries", Yugoslav gynecology and obstetrics, 23 ( 1983 ), pp. 95–99 (in Serbian)
  • Jovanovic, A., "Dr Eva Haljecka: First Director of the Gynecology Department of the Nis Hospital", Women's History of Niš, Niš 2013, pp. 34–36 (in Serbian)
  • Krstić, M., Female doctors awarded in Serbian liberation wars during 1876-1878 and 1912-1918. (in Serbian)
  • Milojević, В., "Dr Eva M. Haljecka-Petkovic: the first woman doctor in Nis and the first woman gynecologist in the field of today's Yugoslavia", Acta medica Medianae, 29, 2 ( 1990 ), pp. 107–124 (in Serbian)
  • Zivic, R. S., Gnostics of Nis Medicine, Nis 1997; В. Kujundzic, Dr Draga Ljocic and first female doctors, Serbian archive, 5 ( 1911 ), pp. 593–594 (in Serbian)