ഇറാ സിംഗാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇറാ സിംഗാൾ IAS
അസിസ്റ്റന്റ് കളക്ടർ
ഇന്ത്യാ ഗവൺമെന്റ്
ഓഫീസിൽ
June 2016 – Present
വ്യക്തിഗത വിവരങ്ങൾ
ജനനംമീററ്റ്, ഇന്ത്യ
ദേശീയതഇന്ത്യക്കാരി
വിദ്യാഭ്യാസംB.Tech
M.B.A.
അൽമ മേറ്റർNetaji Subhas Institute of Technology
Faculty of Management Studies, University of Delhi
ജോലിഉദ്യോഗസ്ഥ
അറിയപ്പെടുന്നത്All India Topper in CSE 2014
തൊഴിലുടമഇന്ത്യഗവൺമെന്റ്
സംഘടന(കൾ)ഇന്ത്യാഗവൺമെന്റ്

ഇറാ സിംഗാൾ ഒരു ഐ.എ.എസ് ഓഫീസർ, യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ 2014 ൽ നടത്തിയ സിവിൽ സർവീസസ് പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. അതിന് മുമ്പ് അവർ എൻ.എസ്.ഐ.ടി (നേതാജി സുഭാഷ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി)യിൽ നിന്ന്‌ ബിടെക് ബിരുദം നേടിയിരുന്നു. സിവിൽ സർവീസസ് പരീക്ഷയിലെ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യത്തെ ഭിന്നശേഷിക്കാരിയാണ് ഇറാ സിംഗാൾ. [1]

കുട്ടിക്കാലവും വിദ്യാഭ്യാസവും[തിരുത്തുക]

ഇറാ സിംഗാൾ ജനിച്ചത് ഉത്തർ പ്രദേശിലെ മീററ്റിലാണ്. പിതാവ് രാജേന്ദ്ര സിംഗാൾ ഒരു എഞ്ചിനീയറും മാതാവ് അനിതാ സിംഗാൾ ഒരു ഇൻഷ്വറൻസ് ഉപദേശകയും ആയിരുന്നു. ഇറാ സിംഗാൾ ആറാം ക്ലാസിലായിരിക്കെ അച്ഛന് ഡൽഹിയിലേക്ക് സ്ഥലമാറ്റം ലഭിച്ചു. പിന്നീട് പഠനം ഡൽഹിയിലെ ആർമി പബ്ലിക്ക് സ്കൂളിൽ നിന്ന് പൂർത്തിയാക്കി. പിന്നീട് എൻ.എസ്.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചീനിയറിംഗ് പഠിച്ചു. ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്(ഡൽഹി)യിൽനിന്ന് മാർക്കറ്റിംഗിലും ഫൈനാൻസിലും ഇരട്ട എം.ബി.എയും കരസ്ഥമാക്കി.

ജോലി[തിരുത്തുക]

2010ൽ സിവിൽ സർവ്വീസ്‌ പരീക്ഷയിൽ 815-ാം റാങ്ക്‌ ഇറ നേടിയിരുന്നു. ഭിന്നശേഷിയുള്ളവരുടെ വിഭാഗത്തിൽ ഇൻഡ്യൻ സിവിൽ സർവ്വീസിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നിയമനം നൽകാൻ പഴ്‌സനൽ മന്ത്രാലയം തയ്യാറായില്ല.രണ്ടു കൈക്കും കാലിനും വൈകല്യമുള്ളവർക്ക്‌ ഐ.ആർ.എസ്‌. (ഇൻഡ്യൻ റവന്യൂ സർവ്വീസ്‌) നൽകാൻ പാടില്ലെന്ന മാനദണ്ഡമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ ഇതിനെതിരെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിന്‌ ഇറ പരാതി നൽകി. ഒടുവിൽ ഇറയുടെ കായികശേഷി തെളിയിക്കുന്നതിനായി ഡൽഹിയിലെ സഫ്‌ദർജങ്‌ ആശുപത്രിയിൽ പ്രായോഗിക പരീക്ഷ നടത്താൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ ഉത്തരവിട്ടു. വളഞ്ഞുശേഷിച്ച കൈകൊണ്ടു പത്തുകിലോ ഭാരം ഉയർത്തുക എന്നുള്ളതായിരുന്നു വെല്ലുവിളി. വെല്ലുവിളികൾക്കു മുമ്പിൽ തോറ്റു കൊടുത്തിട്ടില്ലാത്ത ഇറ രണ്ടു കൈകൊണ്ടും ഭാരമുയർത്തി ഇൻഡ്യൻ റവന്യൂ സർവ്വീസിന്റെ ഭാഗമായി. അങ്ങനെയിരിക്കെയാണ്‌ തന്റെ അവസാന ശ്രമമെന്ന നിലയിൽ വീണ്ടും സിവിൽ സർവ്വീസ്‌ പരീക്ഷയെഴുതുന്നതും ഒന്നാം റാങ്കോടുകുടി ഐ.എ.എസ്‌. എന്ന സ്വപ്‌ന നേട്ടത്തിലെത്തുന്നതും.. [2]

  1. "A great moment for me and my family, says Ira Singhal". The Hindu. 2015-07-04. ISSN 0971-751X. Retrieved 2015-10-11.
  2. "രോഗം തോറ്റു ഇറ ജയിച്ചു". മംഗളം. 2015-07-04. Archived from the original on 2016-07-16. Retrieved April 2, 2016.
"https://ml.wikipedia.org/w/index.php?title=ഇറാ_സിംഗാൾ&oldid=3625166" എന്ന താളിൽനിന്ന് ശേഖരിച്ചത്