ഇബ്റാഹീം അൽ നഖഈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാമിക താബിഈ പണ്ഡിതൻ
ഇബ്രാഹിം അൽ നഖഈ
പൂർണ്ണ നാമംഅബു ഇമ്രാൻ, അബു അമ്മാർ, ഇബ്രാഹിം ബിൻ യസീദ് ബിൻ അസ്വവദ് ബിൻ അംറ് ബിൻ റബീഅ ബിൻ ഹാരിസ് ബിൻ സഅദ് ബിൻ മാലിക് ബിൻ അല്നഖഹ്
ജനനംഹിജ്‌റ 47, എ.ഡി 665
മരണംഹിജ്‌റ 96 ,എ ഡി 714

പ്രശസ്ത ഇസ്ലാമിക മതപണ്ഡിതനും ,നേതാവും, സൂഫിയും, താബിഉകളിൽ പെട്ട ആളുമായ 'ഇബ്റാഹീം അൽ നഖഈ ഇറാഖിലെ കൂഫ നാട്ട്കാരനാണ്. ഹിജറ 47 ജനിച്ചു. 37 ആണെന്നും അഭിപ്രായമുണ്ട് . അൽഖമഹ് ബിൻ ഖയിസ് അൽ നഖായി യുടെ സഹോദര പുത്രനാണ്. താബിഈ പ്രമുഖരായ യസിദ് അൽനഖഈയുടെ മകളും അസ്വവദ് അബ്ദുറഹ്മാൻ എന്നിവരുടെ സഹോദരിയുമായ മലീകയാണ് മാതാവ്. ആയിഷ ബീവിയെ പോലെ ഒരുപാട് സ്വഹാബികളെ കണ്ടിട്ടുണ്ടെങ്കിലും അവരിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്തതായിട്ട് അറിവില്ല.[1] ചെറുപ്പത്തിൽ തൻറെ പിതൃ സഹോദരനോടൊപ്പം ഹജ്ജ് തീർത്ഥാടനത്തിന് പോയപ്പോൾ ആണ് ആയിഷ ബീവിയെ കണ്ടുമുട്ടിയത്.[2] വലീദ് ബിൻ അബ്ദുൾ മാലിക് ന്റെ ഭരണ കാലത്ത് 49 വയസ്സിൽ അദ്ദേഹം വഫാത്തായി.

  1. أغلق[1] سير أعلام النبلاء» الطبقة الثانية» إبراهيم النخعي
  2. 2] الطبقات الكبرى لابن سعد- إبراهيم النخعي
"https://ml.wikipedia.org/w/index.php?title=ഇബ്റാഹീം_അൽ_നഖഈ&oldid=3057054" എന്ന താളിൽനിന്ന് ശേഖരിച്ചത്