ഇഫ്ഫാത്ത് ആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഫ്ഫാത്ത് ആര
ইফ্‌ফাত আরা
ഇഫ്ഫാത്ത് ആര 2006 ൽ
ജനനം1939 (വയസ്സ് 84–85)
ദേശീയതബംഗ്ലാദേശി
തൊഴിൽസാഹിത്യകാരി
ജീവിതപങ്കാളി(കൾ)അബ്ദുൾ ലത്തീഫ് താലൂക്ദർ
കുട്ടികൾ4
മാതാപിതാക്ക(ൾ)
  • ക്വാസി അബ്ദുൾ ഹക്കിം (പിതാവ്)
  • ഹജ്റ ഖാത്തൂൺ (മാതാവ്)

ഇഫ്ഫാത്ത് ആര (ബംഗാളി: (ইফ্‌ফাত আরা) എന്ന ഷംസുൻ നഹർ ഇഫ്ഫാത്ത് ആര ഒരു ബംഗ്ലാദേശി എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും സാഹിത്യ സംഘാടകയും ആകുന്നു. അവരുടെ സാഹിത്യപ്രവർത്തനം 1950കളിൽ ചെറുകഥകൾ എഴുതി ആസാദ് പോലുള്ള മുൻനിര ബംഗ്ലാദേശി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതിൽനിന്നുതുടങ്ങുന്നു. അവർ തന്റെ വയസ്സും ആരോഗ്യപ്രയാസങ്ങളും കണക്കിലെടുക്കാതെ ഇന്നും എഴുത്തുതുടരുന്നു.

ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഇഫ്ഫാത്ത് ആര 1939ൽ ബംഗ്ലാദേശ് പട്ടണമായ മെയ്മൻസിങിൽ മൗലവി ക്വാസി അബ്ദുൽ ഹക്കീമിന്റെയും മൊസമ്മത് ഹാജെറ ഖാത്തൂണിന്റെയും മകളായി ജനിച്ചു. തന്റെ പ്രാധമിക വിദ്യാഭ്യാസം ലഭിക്കാന്തന്നെ അവർക്ക് വളരെ പ്രയാസപ്പെടേണ്ടിവന്നു. ആദ്യം ഖുർ-ആൻ വായിക്കുന്നതിനായി അവരെ അറബി വീട്ടിലിരുത്തി പഠിപ്പിച്ചു. അതിനുശേഷം പ്രാധമിക വിദ്യാഭ്യാസത്തിനായി മുസ്ലിം ഗേൾസ് സ്കൂളിൽചേർന്നു. പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അവരുറ്റെ പിതാവ് അവരെ സ്കൂളിൽനിന്നും വീട്ടിലേയ്ക്കുകൊണ്ടുപോയി. അന്നത്തെക്കാലത്ത് സ്ത്രീകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പഠിക്കാൻ അനുവാദമില്ലായിരുന്നു. [1] തന്റെ വിദ്യാഭ്യാസം തുടരാൻ വീട്ടുകാർ സമ്മതിക്കുന്നില്ല എന്നറിഞ്ഞ് അവർ അത്മഹത്യാഭീഷണിമുഴക്കി. അങ്ങനെ അവരെ ആ പട്ടണത്തിലെ വിദ്യാമൊയീ ഗവ. ഗേൾസ് ഹൈസ്കൂളിൽ ചേർത്തു. പക്ഷെ, അവർക്ക് തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയും മുമ്പ് അവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ഒരു യുവാവായ നിയമജ്ഞനും രാഷ്ട്രീയനേതാവുമായിരുന്ന അബ്ദുൽ ലത്തിഫ് തലൂക്‌ദർ ആയിരുന്നു വരൻ. ഭാഗ്യത്തിന്, ആ വിവാഹം ഒരു ചെറിയ ഇടവേള മാത്രമായിരുന്നു. അവർക്ക് അധികം താമസിയാതെ സ്കൂളിൽ ചേരാനായി കഴിഞ്ഞു. അവർ അങ്ങനെ അടുത്തവർഷം, മെട്രിക്കുലേഷൻ പരീക്ഷ പാസാകാൻ കഴിഞ്ഞു. പിന്നീട്, മുമിനുന്നീസ വനിതാ കോളജിൽനിന്നും ഇന്റർമീഡിയറ്റ് പാസ്സായി. 1966ൽ ആ കോളജിൽനിന്നുതന്നെ ബിരുദം നേടി. തുടർന്ന്, വിമൻസ് ടീച്ചേഴ്സ് ട്രൈനിങ് കോളജിൽ ബി. എഡ് പാസ്സായി. അന്ന് അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ആനന്ദമോഹൻ കോളജിൽ ഇഫ്ഫാത്ത് ആരയ്ക്ക് ബംഗാളി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടാനായി.

വ്യക്തിത്വവും തത്ത്വശാസ്ത്രവും[തിരുത്തുക]

അവരെ സംബന്ധിച്ച് ജീവിതം പ്രവർത്തനവും പ്രവർത്തനം ജീവിതവും ആകുന്നു. ഇഫ്ഫാത്ത് ആര സ്ത്രീസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. എന്നാൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ വിവാഹം ഒരു തടസമേ അല്ല എന്നു തെളിയിക്കുകയും ചെയ്യുന്നു. അവർ മതഭക്തയാണ്. എന്നാൽ, മുസ്ലിം സ്ത്രീകൾ ആധുനിക ജീവിതം നയിക്കുന്നതിൽ ഇസ്ലാം പ്രതിബന്ധമല്ല എന്നാണവർ വിശ്വസിക്കുന്നത്. മൈമൻസിങ് പ്രദേശത്തെ മിക്കവരുടെയും പ്രിയപ്പെട്ടവളാണ് ഈ വനിത. അവർക്കു മൂന്നു കുട്ടികൾ ഉണ്ട്. മെയ്മൻസിങ് പട്ടണത്തിലെ തന്റെ വസതിയിൽ അവർ എഴുതിയും പൂന്തോട്ടം പരിപാലിച്ചും യുവാക്കളായ എഴുത്തുകാരെയും സാഹിത്യപ്രവർത്തകരേയും പ്രോത്സാഹിപ്പിച്ചും കഴിയുന്നു.

വനിതാമുന്നേറ്റം[തിരുത്തുക]

1960മുതൽ ഇഫ്ഫാത്ത് ആരയില്ലാത്ത സ്ത്രീമുന്നേറ്റം മെയ്മൻസിങ് പ്രദേശത്തില്ല.

ഔദ്യോഗികജോലി[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

ദ്വിതീയൊ ചിന്ത[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Islam, Aminul (1 February 2007). "Iffat Ara: Writing from the Margins". Archived from the original on 10 February 2007.
"https://ml.wikipedia.org/w/index.php?title=ഇഫ്ഫാത്ത്_ആര&oldid=3973095" എന്ന താളിൽനിന്ന് ശേഖരിച്ചത്