ഇന്ത സൗഖ്യമനിനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ കാപ്പിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഇന്ത സൗഖ്യമനിനേ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി ഇന്ത സൗഖ്യമനിനേ ജെപ്പജാല
എന്തോ ഏമോ എവരികി തെലുസുനോ
എത്രമാത്രമാണ് ഈ സുഖമെന്ന് എനിക്ക് വർണ്ണിക്കാനേ ആവുന്നില്ല
ഇത് എത്രമാത്രമാണെന്നും എങ്ങനെയാണെന്നും ആർക്കറിയാനാണ്?
അനുപല്ലവി ദാന്ത സീതാകാന്ത കരുണാ
സ്വാന്ത പ്രേമാദുലകേ തെലുസുനു കാനി
ഈ സുഖം സ്വയം നിയന്ത്രിക്കുന്നവർക്കും സീതയുടെ ഭർത്താവായ ഭഗവാന്റെ
സ്നേഹവും കരുണയും ലഭ്യമായിട്ടുള്ളവർക്കുമാത്രം അറിയുന്നതാണ്
ചരണം സ്വരരാഗലയസുധാരസമന്ദു
വരരാമ നാമമനേ കണ്ഡ
ചക്കെര മിശ്രമു ജേസി ഭുജിഞ്ചേ
ശങ്കരുനികി തെലുസുനു ത്യാഗരാജ വിനുത
രാമനാമമാകുന്ന ശർക്കര തേൻ
നിറഞ്ഞ സ്വരരാഗലയമായ സംഗീതത്തിൽ
അലിയിച്ച് കഴിക്കുന്ന ഭഗവാൻ
ശങ്കരൻ ഈ സുഖം അറിഞ്ഞവനാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത_സൗഖ്യമനിനേ&oldid=3682272" എന്ന താളിൽനിന്ന് ശേഖരിച്ചത്