ഇഞ്ചൻതറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1912 -ൽ ബ്രണ്ടൻ സായിപ്പ് കൊണ്ടുവന്ന മോട്ടോർ ഉപയോഗിച്ചുള്ള പെട്ടിയും പറയും സാങ്കേതികവിദ്യ തയ്യാറാക്കുന്ന വരമ്പുകളെയാണു് ഇഞ്ചൻതറ എന്നു പറയുന്നത് കുമരകത്താണു് ഇതാദ്യമായി പരീക്ഷിച്ചത്. ഇതു പരീക്ഷിച്ച കായൽ ബ്രണ്ടൻകായൽ എന്നാണു് അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] വരമ്പിനോട് ചേർത്താണു് പെട്ടി സ്ഥാപിക്കുക. വരമ്പിന്റെ നീളത്തിനൊത്ത് ഒരടി ഉയരമുള്ള പെട്ടി. ഈ പെട്ടിയുടെ അറ്റത്തായാണു് അഞ്ചടി ഉയരമുള്ള പറ ഘടപ്പിക്കുക. മോട്ടോറും ഫാനും കൺവെയർ ബെൽട്ട്കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കും. മോട്ടോർ കറങ്ങുന്നതിനോടൊപ്പം ഫാൻ കറങ്ങി പെട്ടെന്നു് പെട്ടെന്നു് ലീഫ് വഴി വെള്ളം പറയിലേക്കു് നിറയും. പറനിറഞ്ഞുകഴിഞ്ഞാൽ ഈ വെള്ളം പെട്ടിയിലേക്കൊഴുക്കി കൊയ്ത്തുപാടത്തു നിന്നും പുറന്തള്ളും. ഡി വാട്ടറിങ്ങിനായാണു് പെട്ടിയും പറയും ഉപയോഗിക്കുന്നത്

"https://ml.wikipedia.org/w/index.php?title=ഇഞ്ചൻതറ&oldid=3457519" എന്ന താളിൽനിന്ന് ശേഖരിച്ചത്