ഇകാഡിപെറ്റ്സ് സലാസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇകാഡിപെറ്റ്സ് സലാസി Temporal range: ഇയോസീൻ(late Eocene) |
|
|---|---|
| Icadyptes salasi | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Sphenisciformes |
| കുടുംബം: | Spheniscidae |
| ഉപകുടുംബം: | †Palaeëudyptinae |
| ജനുസ്സ്: | †Icadyptes |
| വർഗ്ഗം: | †I. സലാസി |
| ശാസ്ത്രീയ നാമം | |
| Icadyptes salasi Clarke, 2007[1] |
|
ഇയോസീനിലെ അവസാന കാലഘട്ടത്തിൽ ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖലയിൽ ഉണ്ടായിരുന്ന വലിയ പെൻഗ്വിനുകളാണ് ഇകാഡിപെറ്റ്സ് സലാസി. ഇതിന്റെ പേരിലെ ഇകാ (Ica) എന്ന പദം ഈ ജീവിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പെറുവിയൻ മേഖലയും, ഡിപെറ്റ്സ് (dyptes) എന്നത് മുങ്ങൽ വിദഗ്ദ്ധൻ എന്ന പദത്തിന്റെ ഗ്രീക്ക് പരിഭാഷയും, സലാസി എന്നത് റൊഡോൾഫൊ എന്ന പുരാതനജീവിതന്ത്ര ശാസ്ത്രജ്ഞന്റെ പേരിൽ നിന്നുമാണു ഉത്ഭവിച്ചത്. ഉത്തര കരോലിന സർവകലാശാലയുടെ പുരാതനജീവിതന്ത്ര ശാസ്ത്രജ്ഞയും അധ്യാപികയായ ജൂലിയ ക്ലാർക്കിന്റെ നേതൃത്വത്തിലുള്ള പഠന സംഘമാണു 36 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ഈ പെൻഗ്വിന്റെ അവശിഷടം പെറുവിന്റെ തീരദേശത്തു നിന്നു കണ്ടെത്തിയത്. കണ്ടെത്തിയ പെൻഗ്വിൻ വിഭാഗത്തിൽ വലിപ്പത്തിൽ മൂന്നാമത് ആണ് ഇതിന്റെ സ്ഥാനം.
References [തിരുത്തുക]
- ↑ Clarke, Julia A.; Daniel T. Ksepka, Marcelo Stucchi, Mario Urbina, Norberto Giannini, Sara Bertelli, Yanina Narváez, and Clint A. Boyd (2007-06-29). "Paleogene equatorial penguins challenge the proposed relationship between penguin biogeography, body size evolution, and Cenozoic climate change". Proceedings of the National Academy of Sciences 104 (28): 11545. doi:10.1073/pnas.0611099104. PMC 1913862. PMID 17601778. http://www.pnas.org/cgi/content/abstract/0611099104v1. ശേഖരിച്ചത് 2007-06-30.