ആർഗിയോപി
| Argiope | |
|---|---|
| female and male Argiope appensa | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Arachnida |
| നിര: | Araneae |
| കുടുംബം: | Araneidae |
| ജനുസ്സ്: | Argiope Audouin, 1827 |
| Type species | |
| Aranea lobata Pallas, 1772 |
|
| Species | |
|
A. aetherea |
|
| Diversity | |
| 76 species | |
ആർഗിയോപി ഒരു ചിലന്തി ജനുസ്സാണ്. താരതമ്യേന വലിപ്പം കൂടിയതാണ് ഇതിലെ ചിലന്തികൾ. ഇവയുടെ ഉദരഭാഗം പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്നതും തീവ്ര നിറമുളതുമാണ്. ലോകത്തിലെ പല ഭാഗങ്ങളിലും ഇവയെ കാണാം. ഉഷ്ണ-മിതശീതോഷ്ണ മേഖലയിലെ മിക്ക രാജ്യങ്ങളിലും ഇതിലെ ഇന്നോ അതിലധികമോ സ്പീഷിസുകൾ കാണപ്പെടുന്നു.
വല [തിരുത്തുക]
ഇവയുടെ വലയിൽ വെള്ള നിറത്തിൽ X ആകൃതിയിലോ സിഗ്-സാഗ് ആകൃതിയിലോ ഒരു ഭാഗം ഉണ്ടാകും. വലയുടെ മറ്റ് ഭാഗങ്ങൾ അത്ര പെട്ടെന്ന് കാഴ്ചയിൽ പെടില്ല. ചിലന്തി തന്റെ കാലുകൾ ഓരോ ജോഡികളാക്കി, വലയിലെ X ആകൃതിയിലുള്ള വെള്ള വരകൾക്ക് മുകളിലാക്കി ഇരിക്കും. അതിനാൽ പെട്ടെന്ന് നോക്കുമ്പോൾ ഇവക്ക് നാലു കാലുകളുള്ളതായേ തോന്നൂ. ഇരകളെ ആകർഷിക്കാനും വലിയ ജന്തുക്കൾ വല നശിപ്പിക്കുന്നത് തടയാനുമാണ് ഇവ ഇങ്ങനെ ചെയ്യുന്നത്.