ആലെപ്പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലെപ്പോ
حلب
വിളിപ്പേരുകൾ: Al-Shahbaa
ആലെപ്പോ is located in Syria
ആലെപ്പോ
Location in Syria
സ്ഥാനം: 36°13′N 37°10′E / 36.217°N 37.167°E / 36.217; 37.167
Country  Syria
Governorate Aleppo Governorate
District Jabal Sam'an
ഭരണം
 • Head of Municipality Maan Al-Shibli
വിസ്തീർണ്ണം
 • മൊത്തം 220 km2 ([[ sq mi)
ഉയരം 379 m (1 ft)
ജനസംഖ്യ (2008)
 • മൊത്തം 2
ഏരിയ കോഡുകൾ 21
വെബ്‌സൈറ്റ് Aleppo Municipality

സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ആലെപ്പോ(Arabic: حلب‎ ['ħalab], Turkish: Halep, English:Aleppo). ആലെപ്പോ ഗവ‌ർണറേറ്റിന്റെ ആസ്ഥാനവും വടക്കൻ സിറിയയിലെ ഏറ്റവും വലിയ പട്ടണവുമാണിത്. ജനവാസമുറപ്പിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണിത്.[1] ടെൽ ഖറാമെലിൽ കണ്ടെത്തിയ താമസ കെട്ടിടങ്ങളിലൂടെ, ബി.സി. പതിനൊന്നാം നൂറ്റാണ്ടുമുതൽ തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഖൽ‌പെ, ഖാലിബൻ എന്നിങ്ങനെയാണ്‌ പുരാതനകാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത്. ഗ്രീക്കുകാരുടെ ഇടയിൽ ബിറോയ് എന്നും അറിയപ്പെട്ടു. കുരിശുയുദ്ധകാലത്തും പിന്നീട് ഫ്രഞ്ച് ഭരണകാലത്തും അലിപ് (alep) എന്ന പേരായിരുന്നു ഉപയോഗിച്ചു വന്നിരുന്നത്. ആലെപ്പോ എന്നത് അലിപിന്റെ ചെരിച്ചുള്ള ഉച്ചാരണ രീതിയാണ്‌. മദ്ധ്യധരണ്യാഴിക്കും യൂഫ്രട്ടീസിനും മദ്ധ്യെയായി തന്ത്രപ്രധാന വാണിജ്യ സ്ഥാനം ആലെപ്പോ ഉൾകൊള്ളുന്നു. പ്രാരംഭഘട്ടത്തിൽ, പ്രധാന കുന്നിൽ ഉയർത്തപ്പെട്ട കൊട്ടാരത്തിനു ചുറ്റുമായി കൊച്ചു കുന്നുകളിന്മേൽ നിർമ്മിക്കപ്പെട്ടതായിരുന്നു ആലെപ്പോ നഗരം. ഖുവെക് [(Quwēq (قويق)] എന്ന ചെറു നദി നഗരത്തിലൂടെ ഒഴുകുന്നു.

അവലംബം [തിരുത്തുക]

  1. Columbia Encyclopedia, Sixth Edition (2010)
"http://ml.wikipedia.org/w/index.php?title=ആലെപ്പോ&oldid=1686570" എന്ന താളിൽനിന്നു ശേഖരിച്ചത്