ആമതോടൻ വണ്ട് (പൊന്നാമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമത്തോടൻ വണ്ട്

നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണാറുണ്ടായിരുന്ന ഒരിനം ചെറിയ വണ്ടാണ് ആമത്തോടൻ വണ്ട്'അഥവാ പൊന്നാമ അല്ലെങ്കിൽ ആമവണ്ട്. ഇത് വംശനാശത്തിന്റെ പിടിയിലാണ്. അനിയന്ത്രിതമായ കീടനാശിനി പ്രയോഗവും കളകളുടെ നശീകരണവും ആണ് ഇവയെ വംശനാശത്തിലേക്കടിപ്പിക്കുന്നത്. ചുവപ്പ്, പച്ച, മഞ്ഞ, നീല, സ്വർണ നിറങ്ങളിൽ ഇത് കാണപ്പെടുന്നു. പണ്ട് കുട്ടികൾ ഈ ജീവിയെ പിടിച്ച് ചില്ലു ഭരണിയിലടച്ച് രസിച്ചിരുന്നു. ആമയുടേത് പോലുള്ള പുറംന്തോട് ഉളതിനാലാണ് ഇവക്ക് ആമത്തോടൻ വണ്ട് എന്നും ആമവണ്ട് എന്നും പേര് കിട്ടിയത് . എന്നാൽ ഇവയുടെ പുറംതോട് വർണ ശഭളമാണ്. സാമ്രാജ്യം : ഇൻസെക്ട് ശാസ്ത്രീയ നാമം: charidotella sexpuctata‍‍‍‍. ആംഗലേയനാമം: Golden tortoise beetle. ഇവക്ക് രണ്ട് ചിറകും രണ്ട് കണ്ണും രണ്ട് ആന്റിനയും ഉണ്ട്. ആറ് കാലുകളും .ഈ ജീവവർഗം കേരളത്തിൽ ആകെ 8549860 എണ്ണമേ ഉള്ളു എന്ന് ഒരു സർവ്വേയിൽ കണ്ടെത്തുകയുണ്ടായി. ഇവക്ക് 0.3സെമി മുതൽ0.6 സെമി വരെ ഉയരവും,0.7 സെമി മുതൽ 1.4സെമി വരെ നീളവും,0.6 സെമി മുതൽ 1.3സെമി വരെവീതിയും ഉണ്ട്.ഇവക്ക് മണിക്കൂറിൽ 91.08 മീറ്റർ വേഗതയിൽ സഞ്ചരിക്കാം.ഇത് കാലുകൊണ്ട് സഞ്ചരിക്കാവുന്ന പരമാവധി വേഗമാണ്.പനാമയിലെ കാടുകളിൽ ഇവയുടെ വ്യത്യസ്ത ജനുസുകൾ കാണപ്പെടുന്നു.

Hispinae
Platypria sp.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Subfamily:
Hispinae

Gyllenhal, 1813
Tribes
"https://ml.wikipedia.org/w/index.php?title=ആമതോടൻ_വണ്ട്_(പൊന്നാമ)&oldid=2298809" എന്ന താളിൽനിന്ന് ശേഖരിച്ചത്