ആനി ബാൽക്കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനി ബാൽക്കെ
A young white woman with fair hair in a bobbed style, in an oval frame
ഗൗച്ചർ കോളേജിന്റെ 1926 ഇയർബുക്കിൽ നിന്നുള്ള ആനി ബാൽകെയുടെ ചിത്രം.
ജനനം
ആനി മഗ്ദലൻ ബാൽകെ

മെയ് 9, 1903
ബാൾട്ടിമോർ, മേരിലാൻഡ്
മരണംആഗസ്റ്റ് 7, 1986
അൽബാനി, ന്യൂയോർക്ക്
തൊഴിൽവൈദ്യൻ, മെഡിക്കൽ ഗവേഷകൻ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥ

ആനി മഗ്ദലൻ ബാൽക്കെ (ജീവിതകാലം: മേയ് 9, 1903 - ഓഗസ്റ്റ് 7, 1986) ഒരു അമേരിക്കൻ ഫിസിഷ്യനും മെഡിക്കൽ ഗവേഷകയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥയുമായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

മേരിലാൻഡിലെ ബാൾട്ടിമോറിൽ അലക്‌സാണ്ടർ ഡബ്ല്യു. ബാൽകെയുടെയും എല്ല ജെർട്രൂഡ് ക്ലോട്ടിസ് ബാൽകെയുടെയും മകളായി ആനി മഗ്ദലൻ ബാൽകെ ജനിച്ചു. വിധവയായ അമ്മയോടൊപ്പം അവൾ ബാൾട്ടിമോറിലാണ് വളർന്നത്. 1926-ൽ ഗൗച്ചർ കോളേജിൽ നിന്ന് ആനി ബാൽക്കെ ബിരുദം നേടി. 1936-ൽ ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ അവൾ മെഡിക്കൽ ബിരുദം നേടി.[1][2] ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിൽ എപ്പിഡെമിയോളജിയിൽ അവർ കൂടുതൽ പരിശീലനം നേടി.[3] അവർ ഫൈ ബീറ്റ കാപ്പയിലെ അംഗമായിരുന്നു.[4]

കരിയർ[തിരുത്തുക]

1940-കളിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിലെ ഡിവിഷൻ ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസിൽ മെഡിക്കൽ കൺസൾട്ടന്റായിരുന്നു ആനി ബാൽകെ.[5][6]

അവലംബം[തിരുത്തുക]

  1. "Female Graduates · Celebrating the Philanthropy of Mary Elizabeth Garrett". Exhibits: The Sheridan Libraries and Museums, Johns Hopkins School of Medicine. Retrieved 2022-05-18.
  2. Johns Hopkins University, "Conferring of Degrees" (June 9, 1936): 10.
  3. "News from the Field: Epidemiologists-in-Training". American Journal of Public Health. 30: 1385. November 1940. doi:10.2105/AJPH.30.11.1383.
  4. "Dr. Anne M. Bahlke; Worked in New York". The Baltimore Sun. 1986-08-10. p. 78. Retrieved 2022-05-18 – via Newspapers.com.
  5. "More Schools Shut as Influenza Rises". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1945-12-19. ISSN 0362-4331. Retrieved 2022-05-18.
  6. "State Suggests Christmas Plays be Called Off". Times Herald. 1945-12-20. p. 5. Retrieved 2022-05-18 – via Newspapers.com.
"https://ml.wikipedia.org/w/index.php?title=ആനി_ബാൽക്കെ&oldid=3836906" എന്ന താളിൽനിന്ന് ശേഖരിച്ചത്