ആദർശ് ഫ്ലാറ്റ് കുംഭകോണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ അഴിമതിയാണു ആദർശ് ഫ്ലാറ്റ് കുംഭകോണം. കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതർക്ക് എന്ന വ്യാജേന സേനയുടെ ഭൂമിയിൽ പരിസ്ഥിതി ചട്ടങ്ങൾ മറികടന്നുകൊൺട് 31 നില ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു രാശ്ട്രീയക്കാരും കരസേനാ-നാവികസേനാ ഉദ്യോഗസ്ഥരും ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നു തട്ടിയെടുത്തു എന്നതാണു ആരോപണം.
അശോക് ചവാന്റെ പങ്ക് [തിരുത്തുക]
അശോക് ചവാൻ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു കെട്ടിട നിർമ്മാണത്തിനു വേണ്ട പ്ലാനിൽ മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കൾക്കു ആദർശ് സൊസൈറ്റി ഫ്ലാറ്റുകൾ ലഭിച്ചിരുന്നുവെന്നും സി.ബി.ഐ പ്രത്യേക കോടതിയിൽ കൊടുത്ത പ്രഥമ-വിവര റിപ്പോർട്ടിൽ പറയുന്നു.
സി.ബി.ഐ പ്രഥമ-വിവര റിപ്പോർട്ടിലെ മറ്റുള്ളവർ [തിരുത്തുക]
- ആർ. സി. ഠാക്കൂർ (മുൻ ഡിഫൻസ് എസ്റ്റേറ്റ് ഓഫീസർ)
- എം. എം. വാഞ്ചു (കെട്ടിട സമുച്ചയത്തിന്റെ ചീഫ് പ്രമോട്ടർ)
- ഗിഡ്വാനി (മുൻ കോൺഗ്രസ്സ് എം.എൽ.സി)
- എ. ആർ കുമാർ (റിട്ട: മേജർ ജനറൽ)
- രമേശ് ചന്ദ്ര ശർമ്മ (റിട്ട: ബ്രിഗേഡിയർ)
- പിതാംബർ കിഷോർ രംഫാൽ (ബ്രിഗേഡിയർ)
- ജയരാജ് പഥക് (ഐ.എ.എസ് ഉദ്യോഗസ്ഥൻ)
- രമാനന്ദ് തിവാരി (മുൻ വിവരാവകാശ കമ്മീഷണർ)
- പി. വി ദേശ്മുഖ് (മുൻ നഗരവികസന ഡപ്യൂട്ടി സെക്രട്ടറി)
- പ്രദീപ് വ്യാസ് (മുൻ കളക്ടർ)
- ഐ. എ കുന്ദൻ (മുൻ കളക്ടർ)
- സുഭാഷ് ലല്ല (മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗം)