അസംബ്ലി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Motorola MC6800 Assembly Language.

ഒരു ലോ ലെവൽ (Low level) പ്രോഗ്രാമിങ് ഭാഷ. മെഷീൻ ഭാഷയിൽ ഉപയോഗിക്കുന്ന ബൈനറി രീതിക്ക് പകരമായി അഡ്രസ്/ക്രിയകൾ രേഖപ്പെടുത്താൻ ഇംഗ്ലീഷ് വാക്കുകളോടു സാമ്യമുള്ള പേരുകൾ ആണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്. (ഉദാ. ADD,DIV), പേരിൽ നിന്നു തന്നെ ഏതു ക്രിയ ചെയ്യണം എന്നത് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുന്ന രീതിയിലുള്ള പദങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ കോഡുകളെ നെമോണിക്കുകൾ (Mnemonics) എന്നു വിളിക്കുന്നു. ഹൈ ലെവൽ കംപ്യൂട്ടർ ഭാഷകളെപ്പോലെ ഇവ പോർട്ടബിൾ അല്ല.

ആദ്യകാലങ്ങളിൽ മെഷീൻ കോഡുകൾ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് രീതി മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. സങ്കീർണമായ ഈ രീതിയെ ലഘൂകരിക്കുന്നതായിരുന്നു 1950 കളിൽ ഉപയോഗിച്ചു തുടങ്ങിയ അസംബ്ളി ഭാഷാരീതി. രണ്ടാം തലമുറ പ്രോഗ്രാമിങ് ഭാഷ എന്നും ഇത് അറിയപ്പെടുന്നു.

അസംബ്ലർ (നോ: അസംബ്ലർ) എന്ന സോഫ്റ്റ്വെയറാണ് അസംബ്ളി ഭാഷാ കോഡുകളെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്. നേരിട്ടുള്ള ഹാർഡ് വെയർ ക്രിയകൾക്കാണ് ഇന്ന് പ്രധാനമായും അസംബ്ളി ഭാഷ ഉപയോഗിക്കുന്നത്. ഡിവൈസ് ഡ്രൈവറുകളിലും എംബഡഡ് സംവിധാനങ്ങ ളിലും റിയൽ ടൈം സംവിധാനങ്ങളിലും അസംബ്ലി ഭാഷ ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] അവലംബം

Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസംബ്ലി ഭാഷ (കംപ്യൂട്ടർ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അസംബ്ലി_ഭാഷ&oldid=1286685" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ