അശ്വമേധ് ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അശ്വമേധാ ദേവി
മുൻ ലോകസഭാംഗം
മണ്ഡലംUjjiyarpur
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-09-18) 18 സെപ്റ്റംബർ 1967  (56 വയസ്സ്)
ദേശീയതഭാരതീയ
രാഷ്ട്രീയ കക്ഷിJanata Dal (United) (JD(U))
പങ്കാളിപ്രദീപ് മഹാതോ (പരേതൻ)
വസതിsമെയാരി, സമസ്തിപൂർ (ബിഹാർ)

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തകയാണ് അശ്വമേധ് ദേവി (ജനനം 1967 സെപ്റ്റംബർ 18)[1]. പതിനഞ്ചാം ലോകസഭയിലേക്കു് ബിഹാറിലെ ഉജിയാർപൂർ നിയോജകമണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ജനതാ ദൾ (യു) സ്ഥാനാർത്ഥിയായിരുന്നു അവർ. [2]

ജനനവും വ്യക്തിജീവിതവും[തിരുത്തുക]

1967 സെപ്റ്റംബർ 18നു് ബിഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള മെയാരി ഗ്രാമത്തിലാണ് അശ്വമേധ് ദേവി ജനിച്ചതു്. 1979 മേയ് 7-ന് പ്രദീപ് മഹാത്തോവിനെ വിവാഹം കഴിച്ചു. അവർക്കു് നാല് ആണ്മക്കളുണ്ട്. [2]

വിദ്യാഭ്യാസം[തിരുത്തുക]

അശ്വമേധ് ദേവി മെട്രിക്കുലേഷൻ വരെ പഠിച്ചിട്ടുണ്ട്. [2]

രാഷ്ട്രീയജീവിതം[തിരുത്തുക]

അശ്വമേധ് ദേവി 2000-ൽ ബിഹാർ വിധാൻസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2009 വരെ അവർ ബിഹാർ നിയമസഭയിൽ അംഗമായിരുന്നു. ആ വർഷത്തെ തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ അവർ പതിനഞ്ചാമതു ലോകസഭയിൽ അംഗമായി. [2]

അവലംബം[തിരുത്തുക]

  1. "EX-MP Track - Lok Sabha". PRS. Archived from the original on 21 ഡിസംബർ 2019. Retrieved 15 മാർച്ച് 2014.
  2. 2.0 2.1 2.2 2.3 "Biographical Sketch Member of Parliament 15th Lok Sabha". Archived from the original on 25 ഫെബ്രുവരി 2014. Retrieved 20 ഫെബ്രുവരി 2014.
"https://ml.wikipedia.org/w/index.php?title=അശ്വമേധ്_ദേവി&oldid=3658367" എന്ന താളിൽനിന്ന് ശേഖരിച്ചത്