അലക്സാണ്ടര്‍ ഗ്രഹാം ബെല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അലക്സാണ്ടര്‍ ഗ്രഹാം ബെല്‍
Alexander Graham Bell.jpg
Portrait of Alexander Graham Bell c. 1910
ജനനം 3 മാര്‍ച്ച് 1847
എഡിന്‍ബറോ, സ്കോട്ട്ലണ്ട്.
മരണം ഓഗസ്റ്റ് 2 1922 (പ്രായം 75)
Beinn Bhreagh, നോവ സ്കോട്ടിയ, കാനഡ.
Pernicious anemia
പ്രശസ്തി Inventor of the telephone
വിദ്യാഭ്യാസം University of Edinburgh
University College London
ഉദ്യോഗം Inventor, Scientist, Professor (Boston University)
ജീവിത പങ്കാളി Mabel Hubbard
(married 1877–1922)
മക്കള്‍ (4) Two sons who died in infancy and two daughters
മാതാപിതാക്കള്‍ Alexander Melville Bell
Eliza Grace Symonds Bell
ബന്ധുജനങ്ങള്‍ Gardiner Greene Hubbard (father-in-law)
Gilbert Hovey Grosvenor (son-in-law)
Melville Bell Grosvenor (grandson)

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ (മാര്‍ച്ച് 3, 1847 - ഓഗസ്റ്റ് 2, 1922). സ്കോട്ട്‌ലാന്റിലെ എഡിന്‍ബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ഛാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകള്‍ ബെല്ലിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. കേള്‍വി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങള്‍ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ല്‍ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസില്‍ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്കോട്ടിയയില്‍‌വച്ച് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം