അറ്റപരോക്ഷനികുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംരംഭകൻ ഗവൺമെന്റിലേക്ക് നൽകിയ പരോക്ഷ നികുതിയും ഗവൺമെന്റിൽ നിന്നും സ്വീകരിച്ച സബ്‌സിഡിയും തമ്മിലുള്ള വ്യത്യാസമാണ് അറ്റ പരോക്ഷ നികുതി. ഉൽപ്പാദകരുടെ മേൽ ഉൽപാദനം, ക്രയം, വിക്രയം തുടങ്ങിയവയ്ക്ക് ഗവൺമെൻ്റ് ചുമത്തുന്ന നികുതിയാണ് പരോക്ഷനികുതി. എക്‌സൈസ് ഡ്യൂട്ടി, വിൽപന നികുതി, വിനോദനികുതി ഇവ പരോക്ഷ നികുതിക്ക് ഉദാഹരണങ്ങളാണ്. ഇത് ഗവൺമെന്റിലേക്കുള്ള നിർബന്ധിത മാറ്റങ്ങൾ ആണ് അഥവാ അടവുകൾ ആണ്. അതുപോലെതന്നെ ഗവൺമെന്റിൽനിന്നുള്ള മാറ്റ അടവുകൾ ഉണ്ട്.ഇത് സബ്‌സിഡി രൂപത്തിലാണ് ലഭിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=അറ്റപരോക്ഷനികുതി&oldid=2851940" എന്ന താളിൽനിന്ന് ശേഖരിച്ചത്