അറബി സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബി ഭാഷക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന സർവകലാശാലയാണ് അറബി സർവകലാശാല. [1]ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലക്ക് സമാനമായി അറബി ഭാഷക്കും സർവകലാശാല വേണമെന്നാണ് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നത്. [2] കേരളത്തിൽ ഇത് സ്ഥാപിക്കുന്നതിനെ ചൊല്ലി വിവാദം നിലനിൽക്കുന്നുണ്ട്.അറബിക് സർവകലാശാല നിലവിൽ വന്നാൽ മുസ്‌ലിംകൾക്ക് പുറമെ മറ്റു മതക്കാർക്കും പഠനം നടത്താനാകുമെന്ന വാദവുമുണ്ട്. [3]ടി.പി ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആണ് അറബിക് സർവകലാശാല എന്ന സ്ഥാപനം ആരംഭിക്കാൻ സർക്കാറിനോട് ശുപാർശ ചെയുന്നത്. ഡോ.പി. അൻവർ ചെയർമാനായ ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാർശ. ജസ്റ്റിസ് രജീന്ദ്ര സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിൽ രൂപീകരിച്ച പാലൊളി കമ്മിറ്റി സംസ്ഥാനത്ത് ഒരു അറബിക് സർവകലാ സ്ഥാപിക്കാൻ ശുപാർശ ചെയ്തിരുന്നു.തുഞ്ചത്ത് എഴുത്തച്ഛന്റെ മലയാള ഭാഷ സംഭാവനകൾക്ക് എത്രയോ മുമ്പേ കേരളത്തിൽ അറബി ഭാഷ അതിന്റെ സ്വാധീനവും സാന്നിധ്യവും അറിയിച്ചിരുന്നുവെന്നും അതിനാൽ ചരിത്രപരമായി ഇതിന് പ്രധാന്യമുണ്ടെന്നും ഇതിനെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അറബി ഭാഷക്ക് സർവകലാശാല അനുവദിച്ചാൽ മതചേരിതിരവ് ഉണ്ടാകുമെന്നാണ് എതിർവാദം ഉയരുന്നത്. [4]

അവലംബങ്ങൾ[തിരുത്തുക]

  1. [1] | The Hindu News paper Link ]
  2. [ http://www.chandrikadaily.com/contentspage.aspx?id=112608 Archived 2016-03-05 at the Wayback Machine. | Chandrika News paper Link on 30-8-15 ]
  3. [ http://www.sirajlive.com/2015/08/30/194687.html | Sirajnews daily on 30-8-15 ]
  4. [2] Archived 2015-08-15 at the Wayback Machine. | South Live. Taken on 30-8-15
"https://ml.wikipedia.org/w/index.php?title=അറബി_സർവകലാശാല&oldid=3623634" എന്ന താളിൽനിന്ന് ശേഖരിച്ചത്