അയ്‌ന സുൽത്താനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയ്‌ന സുൽത്താനോവ
അയ്‌ന സുൽത്താനോവ
People's Commissar of Justice of the Azerbaijan SSR
ഓഫീസിൽ
1938–1938
ഡപ്യൂട്ടി പീപ്പിൾസ് കമ്മീഷണർ ഓഫ് എഡ്യൂക്കേഷൻ
ഓഫീസിൽ
1937–1938
വ്യക്തിഗത വിവരങ്ങൾ
ജനനം1895
പിരാബാദിൽ, കുബ ഉയസ്ദ്, ബാക്കു ഗവർണറേറ്റ്, റഷ്യൻ സാമ്രാജ്യം
മരണം1938 (aged 42–43)
ബാക്കു, അസർബൈജാൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ
പങ്കാളിഹാമിദ് സുൽത്താനോവ്
കുട്ടികൾവ്ലാഡ്ലെൻ സുൽത്താനോവ്
ജോലിCommissar, statesperson

അയ്‌ന മഹ്മൂദ് ഗിസി സുൽത്താനോവ (ജീവിതകാലം: 1895 - 1938) ഒരു അസർബൈജാനി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും രാജ്യതന്ത്രജ്ഞയുമായിരുന്നു. ആദ്യ അസർബൈജാനി വനിതാ വിപ്ലവകാരികളിൽ ഒരാളായിരുന്ന അവർ 1938-ൽ ആദ്യത്തെ അസർബൈജാനി വനിതാ കാബിനറ്റ് മന്ത്രിയായി നിയമിതയായി.

ജീവിതരേഖ[തിരുത്തുക]

ആധുനിക നഗരമായ ഷബ്രാനിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന പിരാബാദിൽ എന്ന ഗ്രാമത്തിലാണ് 1895-ൽ അയ്‌ന സുൽത്താനോവ (മുമ്പ്, മുസാബെയോവ) ജനിച്ചത്. അവർ പിന്നീട് ബോൾഷെവിക് വിപ്ലവകാരിയും റിപ്പബ്ലിക്കിന്റെ പരമോന്നത ഭരണസമിതിയായ അസർബൈജാനിലെ പീപ്പിൾസ് കമ്മീഷണർമാരുടെ കൗൺസിൽ ചെയർമാനുമായിത്തീർന്ന ഗസൻഫർ മുസബെക്കോവിന്റെ സഹോദരിയായിരുന്നു. 1912-ൽ, അവൾ ബാക്കുവിലെ സെന്റ് നിനോ ജിംനേഷ്യത്തിൽ നിന്ന് ബിരുദം നേടി, പിന്നീട് ആ സ്കൂളിൽ ഹ്രസ്വകാലം പഠിപ്പിച്ചു. 1917-ൽ അവൾ ബോൾഷെവിക് ആശയങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും[1] 1918-ൽ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും ചെയ്തു (അത് പിന്നീട് സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറി).[2] 1919-ൽ, അവർ അസ്ട്രഖാനിലേക്കും,[3] തുടർന്ന് മോസ്കോയിലേക്കും മാറുകയും, അവിടെ റഷ്യയിലെ പീപ്പിൾസ് കമ്മീഷറിയറ്റ് ഓഫ് റഷ്യ ഫോർ ഫോറിൻ അഫയേഴ്സിന്റെ മിഡിൽ ഈസ്റ്റേൺ ബ്യൂറോയിൽ ജോലി ചെയ്തു. 1920-ൽ അവർ ഇതിനകം സോവിയറ്റ് യൂണിയൻറെ ഭാഗമായ അസർബൈജാനിലേക്ക് മടങ്ങിക്കൊണ്ട് 1930 വരെ സ്ത്രീകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഭരണപരമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.[4] 1923-ൽ, സ്ത്രീ വിമോചനം ലക്ഷ്യമിട്ടുള്ള ഒരു കമ്മ്യൂണിസ്റ്റ് മാസികയായ ഷാർഗ് ഗാഡിനിയുടെ ചീഫ് എഡിറ്ററായി ജോലിയ ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. Məhərrəm Zülfüqarlı. "Sovet dövrünün heykəlləri: Ayna Mahmud qızı Sultanova" // 525-ci qəzet. — 15 April 2009.
  2. Мамедов С. Страницы жизни. — Б.: Ишыг, 1973. — С. 47. — 116 с.
  3. Мамедов С. Страницы жизни. — Б.: Ишыг, 1973. — С. 47. — 116 с.
  4. Коллективизация сельского хозяйства в Азербайджане / Под ред. Дж. Б. Кулиева. — Б.: Элм, 1982. — Т. I. — С. 296. — 321 с.
  5. Мамедов С. Страницы жизни. — Б.: Ишыг, 1973. — С. 47. — 116 с.
"https://ml.wikipedia.org/w/index.php?title=അയ്‌ന_സുൽത്താനോവ&oldid=3940284" എന്ന താളിൽനിന്ന് ശേഖരിച്ചത്