അമിയാനസ് മാര്‍സേലിനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ഡി. 96 മുതല്‍ 378 വരെയുള്ള റോമാസാമ്രാജ്യചരിത്രം ലത്തീന്‍ ഭാഷയില്‍ എഴുതിയ ചരിത്രകാരനാണ് അമിയാനസ് മാര്‍സേലിനസ്. നെര്‍വയുടെ സിംഹാസനാരോഹണം മുതല്‍ വാലെന്‍സിന്റെ (328-378) ചരമംവരെയുള്ള കാലഘട്ടമാണ് ഇദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. അന്ത്യോഖ്യയിലെ ഒരു കുലീനകുടുംബത്തില്‍ അമിയാനസ് ജനിച്ചു. ബാല്യത്തില്‍ തന്നെ സൈന്യസേവനത്തില്‍ ഏര്‍പ്പെട്ടു. പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 371-ഓടുകൂടി റോമില്‍ സ്ഥിരതാമസമാക്കി. യുദ്ധത്തിനു പോയപ്പോള്‍ പരിചയപ്പെട്ട ജനതകളുടെ ഭാഷ, വേഷം, ജീവിതരീതി, ആ രാജ്യങ്ങളിലെ ഭൂപ്രകൃതി എന്നിവ ഇദ്ദേഹം തന്റെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി. റെറം ജെസ്റ്ററം ലിബ്രി എന്ന ഇദ്ദേഹത്തിന്റെ ലത്തീന്‍ ചരിത്രകൃതി 31 പുസ്തകങ്ങളായിട്ടാണ് രചിച്ചിട്ടുള്ളതെങ്കിലും അതില്‍ എ.ഡി. 353 മുതല്‍ 378 വരെയുള്ള കാലഘട്ടങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 18 എണ്ണം മാത്രമേ ലഭിച്ചിട്ടുള്ളു. ഇ.എ. തോംപ്സണ്‍ ദ ഹിസ്റ്റോറിക്കല്‍ വര്‍ക്ക് ഓഫ് അമിയാനസ് മാര്‍സേലിനസ് ഒരു പ്രഖ്യാത ചരിത്രഗ്രന്ഥം ഇദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം