അമിക്കബിൾ നമ്പരുകൾ
ആകെത്തുകയും ഘടകങ്ങളുടെ ആകെത്തുകകളും തുല്യമായിരിക്കുന്ന വിധത്തിലുള്ള പൂർണസംഖ്യാജോടി അമിക്കബിൾ നമ്പരുകൾ എന്നു പറയുന്നു. സുഹൃത് സംഖ്യകൾ എന്നും പറയാം. 1-ഉം സംഖ്യതന്നെയും ഘടകങ്ങളിൽ ഉൾപ്പെടും. 220-ന്റെയും 284-ന്റെയും ഘടകങ്ങൾ യഥാക്രമം 1, 2, 4, 5, 10, 11, 20, 22, 44, 55, 110, 220; 1, 2, 4, 71, 142, 284 ആണ്. സംഖ്യകളുടെ ആകെത്തുക 504. ഓരോ സംഖ്യയുടെയും ഘടകങ്ങളുടെ ആകെത്തുക 504 തന്നെ. അതുകൊണ്ട് 220, 284 എന്നിവ അമിക്കബിൾ നമ്പരുകളാണ്. അങ്കഗണിതഫലനത്തിൽ ?(m) എന്ന ഫലനം m-ന്റെ ഘടകങ്ങളുടെ ആകെത്തുക സൂചിപ്പിക്കുന്നു.
σ(m) = m + n = σ (n) ആണെങ്കിൽ m-ഉം n-ഉം അമിക്കബിൾ നമ്പരുകളാണ്.
ഗ്രീക് ശാസ്ത്രജ്ഞനായ അയംബ്ളിക്കസ് ആണ് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത് (325) എന്നു കരുതപ്പെടുന്നു. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ നിക്കലോ പഗാനിനി (16-ം വയസ്സിൽ) 1184, 1210 എന്ന ജോടി കണ്ടെത്തി (1866). 2620, 2924; 5020, 5564 എന്നീ ജോടികളും അമിക്കബിൾ നമ്പരുകൾ ആണ്.
[തിരുത്തുക] അവലംബം
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമിക്കബിൾ നമ്പരുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |