അമരത്വം
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
അമരത്വത്തിനായുള്ള അൻവേഷണങ്ങൾക്ക് മനുഷ്യൻ കഥകൾ രൂപീകരിക്കാൻ തുടങ്ങിയ കാലത്തോളം പഴക്കമുണ്ട്, പണ്ട്കാലത്ത് ആൽക്കമിസ്റ്റുകൾ ആൽകെമിയിൽ അമരത്വത്തിനായി തേടിയിരുന്നു. ആധുനിക ശാസ്ത്രലോകത്തും അമരത്വത്തിനായുള്ള അൻവേഷണങ്ങൾ നടക്കുന്നു. പല രീതിയിൽ അമരത്വത്തെ നിർവചിക്കാം,
1. നിലവിലുള്ള ജീവനെത്തന്നെ കേടുകൂടാതെ നിലനിർത്തുക
2. നിലവിലുള്ള രൂപത്തിൽ (ജൈവ ശരീരം) നിന്ന് ജീവനെ കമ്പ്യൂട്ടർ പോലെയുള്ള അജൈവിക പദാർഥങ്ങളിലേക്ക് മാറ്റുക, ഉദാ:മൈൻഡ് അപ്ലോഡിങ്ങ്
3. കോശങ്ങളുടെ പ്രായമാകൽ തടയുക
തുടങ്ങിയവയാണ് ചില ഉദാഹരണങ്ങൾ.
ഉള്ളടക്കം |
[തിരുത്തുക] ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ
അമരത്വത്തെ സംബന്ധിച്ച് പ്രധാനമായും ഉയർന്നുവരുന്ന ചില പ്രശ്നങ്ങളാണ്, അമിത ജനസംഖ്യ, ജീവിത വിരസത, മുതലായവ
[തിരുത്തുക] അമിത ജനസംഖ്യ
എല്ലാവരും അമരത്വം നേടുന്നതോടെ ഭൂമിയിലെ ജനസംഖ്യ ക്രമാതീതമായി ഉയരും മരണനിരക്ക് പൂജ്യമാവുന്നതോടെ ജനസംഖ്യാനിരക്ക് ഗണ്യമായി കൂടും, ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് എല്ലാവർക്കും ആവശ്യമായ ഊർജ്ജ,ജൈവ,ഭൗതിക സ്രോതസ്സുകൾ ലഭിക്കാതെ വരും.ബദൽ സംവിധാനങ്ങൾ കൂടി കണ്ടുപിടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അസൗകര്യങ്ങൾ.
[തിരുത്തുക] ജീവിത വിരസത
ഒരുപാട് നാൾ ജീവിക്കുന്നതുമൂലം ജീവിതം വിരസമായിപ്പോയേക്കാം എന്ന കിംവദന്ദികളും ആശയക്കുഴപ്പങ്ങളും.
[തിരുത്തുക] പരിഹാരങ്ങൾ
[തിരുത്തുക] അമിത ജനസംഖ്യ
നിലവിലുള്ള ജീവനെത്തന്നെ കേടുകൂടാതെ നിലനിർത്തുക,കോശങ്ങളുടെ പ്രായമാകൽ തടയുക മുതലായ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത് എങ്കിൽ ഇവിടെ അമിത ജനസംഖ്യയുണ്ടാകുമ്പോൾ മറ്റ് വാസയോഗ്യമായ ഗ്രഹങ്ങളിൽ കുടിയേറിപ്പാർക്കുക,ജനനനിരക്ക് നിയന്ത്രിച്ചശേഷം സ്രോതസ്സുകളുടെ ഉൽപ്പാദനത്തിൽ വൻ വർദ്ധനയുണ്ടക്കുക മുതലായ മാർഗ്ഗങ്ങൾ അവലംബിക്കാം.
നിലവിലുള്ള രൂപത്തിൽ (ജൈവ ശരീരം) നിന്ന് ജീവനെ കമ്പ്യൂട്ടർ പോലെയുള്ള അജൈവിക പദാർഥങ്ങളിലേക്ക് മാറ്റുക(മൈൻഡ് അപ്ലോഡിങ്ങ്) മുതലായ അമരത്വ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെങ്കിൽ ജനസംഖ്യ ഒരു പ്രശ്നമേയാകില്ല. കാരണം മൈൻഡ് അപ്ലോഡിങ്ങ് വഴി അമരത്വം നേടുമ്പോൾ നമുക്ക് കമ്പ്യൂട്ടറിനുള്ളിൽ തന്നെയുള്ള വിർച്വൽ ലോകങ്ങളിൽ ജീവിക്കാനുള്ള സാധ്യതകൾ തുറക്കുന്നു.തന്നെയുമല്ല മറ്റ് ഗ്രഹങ്ങളിലും ജീവിക്കാൻ ഉതകുന്ന രീതിയിലുള്ള ശരീരങ്ങളിൽ ജീവിക്കാൻ കഴിയും.
[തിരുത്തുക] ജീവിത വിരസത
ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിതത്തിൽ വിരസത തോന്നുന്നത്, മാനസിക ശാരീരിക അസ്വാസ്ഥ്യങ്ങൾ, ചില തത്വശാസ്ത്ര ചിന്താഗതികൾ മുതലായവ കാരണമാണ്.എന്നാൽ മൈൻഡ് അപ്ലോഡിങ്ങ്മുഖേനയുള്ള അമരത്വത്തിൽ- യാതൊരുവിധ അസ്വസ്ഥതകളും ഇല്ലാത്ത രീതിയിൽ സിസ്റ്റം ക്രമീകരിക്കാൻ വിർച്വൽ ലോകത്ത് കഴിയും. ആസ്വാദ്യതയുടെ മേഖലകൾ അവസാനിച്ചേക്കാം എന്നതാണ് മറ്റൊരു ആശയക്കുഴപ്പം, എന്നാൽ അനന്തത എന്ന വസ്തുത ആസ്വാദ്യതയുടെ കാര്യത്തിലും ഉള്ളതു തന്നെയാണ്. ഇന്ദ്രിയാനുഭൂതികളുടെ ആസ്വാദ്യത കൂട്ടാനും പുതിയ ഇന്ദ്രിയാനുഭൂതികൾ ഉണ്ടാക്കാനും കഴിയും.
[തിരുത്തുക] പുരാണം,മതം
എല്ലാ പുരാണങ്ങളിലും, എല്ലാ ഭാഷകളിലെ ഒരുപാട് കാവ്യങ്ങളിലും അമരത്വം എന്ന വാക്കിനു എഴുത്തുകാർ പ്രത്യേക സ്ഥാനം നൽകി പോരുന്നു. ആത്മീയമായ സംവാദങ്ങളിൽ എല്ലാ മതങ്ങളും ദൈവത്തിനെ അമരനായി ചിത്രീകരിക്കുന്നു. ചില ശാസ്ത്രകാരന്മാർ സമയം അഥവാ കാലം അനശ്വരമാണ് എന്ന് വാദിക്കുന്നുണ്ട്.ദ്വൈത വാദമനുസരിച്ച് പ്രപഞ്ചവും പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും നശ്വരമാണ്.