അന്താരാഷ്ട്ര സ്വയംഭോഗം ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകമെമ്പാടും മെയ് 28 അന്താരാഷ്ട്ര സ്വയംഭോഗ ദിനമായി അഥവാ ഇന്റർനാഷണൽ മാസ്റ്റർബേഷൻ ഡേ (International Masturbation Day) ആയി ആചരിക്കുന്നു. അമേരിക്കയിൽ ഇത് ദേശീയ സ്വയംഭോഗ ദിനമാണ്.  സ്വയംഭോഗത്തെ പറ്റി ശാസ്ത്രീയമായ അവബോധം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് അന്താരാഷ്ട്ര സ്വയംഭോഗ ദിനം എന്നത് കൊണ്ട് ഉദേശിക്കുന്നത്. കൂടുതൽ ബോധവൽക്കരണം ലക്ഷ്യമിട്ടു മെയ്‌ മാസം സ്വയംഭോഗ മാസമായി ആചരിച്ചു വരുന്നു. ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന്റെയും ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെയും ഭാഗമാണിത്. സ്വയംഭോഗം സ്വാഭാവികമായ ഒരു പ്രക്രിയയെന്ന നിലയിൽ അത് ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയുള്ള കൂടിയാണ് ഈ ദിനാചാരണം. അമേരിക്കയിൽ മെയ്‌ 7, 1995 ലാണ് ഈ ദിവസം ആദ്യമായി ആചരിച്ചു തുടങ്ങിയത്. പൊതുജനാരോഗ്യ വിദഗ്ദ സർജൻ ജനറൽ ഡോക്ടർ ജോയ്സിലിൻ എൽഡഴ്സിനോടുള്ള ആദരവായാണ് ഈ ദിനം അമേരിക്കയിൽ ആചരിച്ചു തുടങ്ങിയത്.  വിദ്യാർഥികൾക്ക് സ്വയംഭോഗത്തെ പറ്റിയുള്ള അവബോധം കൂടി ഉൾപ്പെടുന്ന തരത്തിലുള്ള ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കാൻ വേണ്ടി വാദിച്ചു എന്നതിന്റെ പേരിൽ ഡോക്ടർ എൽഡഴ്സിസിനെതിരെ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ നടപടി എടുത്തിരുന്നു[1][2][3][4].

റെഫറൻസുകൾ[തിരുത്തുക]

  1. "National Masturbation Day - Wikipedia". en.wikipedia.org.
  2. "May's Happy Ending: Give Yourself A Hand". www.plannedparenthood.org.[പ്രവർത്തിക്കാത്ത കണ്ണി]
  3. "International Masturbation Day Special: Explore Self-Love". citynomads.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Tips for Celebrating International Masturbation Month - VICE". www.vice.com › en.[പ്രവർത്തിക്കാത്ത കണ്ണി]