അത്‌ലറ്റ്സ് ഫൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അത്ലറ്റ്സ് ഫുട്ട്
തരം തിരിക്കലും പുറമെയുള്ള ഉപാധികളും
Athletes.jpg
അത്ലറ്റ്സ് ഫുട്ട്
ICD-10 B35.3
ICD-9 110.4
അസുഖങ്ങളുടെ പട്ടിക 13122
മരുന്നുകൾ 000875
ഇ-മരുന്നുകൾ derm/470 
MeSH D014008

കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് അത്ലറ്റ്സ് ഫുട്ട് (Athlete's foot). വൈദ്യശാസ്ത്രത്തിൽ ടീനിയ പീഡിസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ഉളവാക്കുന്നത് ഡെർമാറ്റോഫൈറ്റിനത്തിൽപ്പെടുന്ന ഒരു ഫംഗസാണ്. കാൽ വിരലുകൾക്കിടയിൽ ചൊറിച്ചിലനുഭവപ്പെടുകയും കുമിളകളുണ്ടാകുകയും ചെയ്യുന്നു. പാദത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിലാണ് സാധാരണയായി രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗം നീണ്ടുനില്ക്കുന്ന അവസ്ഥയിൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിക്കാറുണ്ട്. ത്വക്ക് വരണ്ടുണങ്ങി ശല്ക്കങ്ങളായി മാറാനും ഇടയുണ്ട്. വിണ്ടുകീറിയ ത്വക്കിലൂടെ ബാക്ടീരിയൽ അണുബാധയുണ്ടായി ചിലപ്പോൾ രോഗം സങ്കീർണവസ്ഥയിലാകുന്നു.

ഈർപ്പമുള്ള ത്വക്കിലാണ് രോഗകാരകമായ ഫംഗസ് വളരുന്നത്. ഷൂസും സോക്സും മറ്റും ധരിക്കുന്നതുമൂലം കാലുകൾ വിയർത്ത് ഈർപ്പത്തോടെ ദീർഘസമയം ഇരിക്കുന്നത് ഫംഗസ് ബാധയുണ്ടാകാൻ കാരണമായിത്തീരുന്നു. നീന്തൽകുളങ്ങളും പൊതുകുളിമുറികളും മറ്റും നഗ്നപാദരായി ഉപയോഗിക്കുന്നത് രോഗം പടരാനിടയാക്കുന്നു. കാലുകൾ വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുകയും അണുനാശക ഔഷധങ്ങൾ ഉപയോഗിക്കുകയും ചെയ്ത് രോഗം നിയന്ത്രിക്കാം.



Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അത്‌ലറ്റ്സ് ഫൂട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അത്‌ലറ്റ്സ്_ഫൂട്ട്&oldid=1004628" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ