അത്തം (ഞാറ്റുവേല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാശിചക്രത്തിന്റെ 13°20‘ വീതമുള്ള 27 തുല്യ നക്ഷത്രഭാഗങ്ങളായുള്ള വിഭജനം

സാധാരണയായി 12 ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള രാശിചക്രത്തെ 27 തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുള്ളതിലിലൊന്നാണ് അത്തം ഞാറ്റുവേല. കേരളത്തിലെ കാർഷികവൃത്തി ഞാറ്റുവേലകളുമായി ബന്ധപ്പെട്ടാണ് കണക്കാക്കിയിരുന്നത്.

ഇടവപ്പാതി കാലവർഷം കഴിഞ്ഞ് തുലാവർഷത്തിലേക്ക് പ്രവേശിക്കുന്നത് അത്തം ഞാറ്റുവേലയോടനുബന്ധിച്ചാണ്[അവലംബം ആവശ്യമാണ്].

കാർഷികം[തിരുത്തുക]

അത്തം ഞാറ്റുവേലയിലാണ് അടുത്ത ഓണത്തിന് വിളവെടുക്കേണ്ട നേന്ത്രവാഴകൃഷി ആരംഭിക്കേണ്ടത്. ആണ്ടെത്തിയ (ഒരു വർഷം പൂർത്തിയായ) നെൽവിത്ത് കഴുകി ഉണക്കി സൂക്ഷിയ്ക്കുന്നതും അത്തം ഞാറ്റുവേലയിലാണ് ചെയ്യുന്നത്. ഇങ്ങനെ ട്രീറ്റ് ചെയ്ത വിത്ത് അടുത്ത പുഞ്ചയ്ക്ക് വിതയ്ക്കാനായി ഉപയോഗിക്കാം.

ചൊല്ലുകൾ[തിരുത്തുക]

  • “അത്തമുഖത്തെള്ളെറിഞ്ഞാൽ ഭരണിമുഖത്തെണ്ണ”.

ഒരുപ്പൂനിലങ്ങളിൽ ഒന്നാംവിള കൊയ്തിന് ശേഷം അത്തം ഞാറ്റുവേലയിൽതന്നെ എള്ളുവിതച്ചാൽ ഭരണിയുടെ കഴുത്ത് വരെ എണ്ണകിട്ടുമത്രെ. എള്ളിന് നല്ല വിളവുണ്ടാകുമെന്നു ചുരുക്കം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അത്തം_(ഞാറ്റുവേല)&oldid=2294641" എന്ന താളിൽനിന്ന് ശേഖരിച്ചത്