അഡോബി ഇന്‍ഡിസൈന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഡോബി ഇന്‍ഡിസൈന്‍
Adobe InDesign CS4 icon.png
InDesign CS3 screenshot.png
Adobe InDesign CS4 running on Mac OS X
Developer(s) അഡോബി സിസ്റ്റംസ്
Stable release CS4 (6.0) / ഒക്ടോബര്‍ 15 2008 (2008-10-15), 397 ദിവസങ്ങള്‍ മുമ്പ്
ഓപ്പറേറ്റിങ്ങ് സിസ്റ്റം Mac OS X, Microsoft Windows
Type Desktop publishing
അനുമതിപത്രം Proprietary
വെബ്സൈറ്റ് www.adobe.com/products/indesign

അഡോബി സിസ്റ്റംസ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ് സോഫ്റ്റ്വെയറാണ് അഡോബി ഇന്‍ഡിസൈന്‍.

[തിരുത്തുക] ഉപയോക്താക്കള്‍

സമയബന്ധിത പ്രസിദ്ധീകരണങ്ങള്‍, പോസ്റ്ററുകള്‍, അച്ചടി മാധ്യമങ്ങള്‍ തുടങ്ങിയവയിലെ രൂപകല്‍പ്പകരാണ് ഇതിന്റെ പ്രധാന ഉപയോക്താക്കള്‍. നീണ്ട ഡോക്യുമെന്റുകള്‍ തയ്യാറാക്കാന്‍ സാധാരണയായി അഡോബി ഫ്രയിം‌മേക്കര്‍ അല്ലെങ്കില്‍ ക്വാര്‍ക്ക്-എക്സ്‌-പ്രസ്സ് ആണ് ഉപയോഗിക്കുന്നത്.

ക്വാര്‍ക്ക്-എക്സ്‌-പ്രസ്സ് ന്റെ നേര്‍ എതിരാളിയാണ് ഇന്‍ഡിസൈന്‍.

[തിരുത്തുക] ചരിത്രം

അഡോബിയുടെ തന്നെ പേജ്മേക്കറിന് പകരക്കാരനായ പിന്‍ഗാമിയാണ് ഇന്‍ഡിസൈന്‍. 1994 ല്‍ അല്‍ദസിനെ (Aldus) ഏറ്റെടുത്തതിനെ തുടര്‍ന്ന് അഡിബിക്ക് സ്വന്തമായ പേജ്മേക്കറിന്റെ വിപണി 1998 ല്‍ 1996 ല്‍ പൂറത്തിറങ്ങിയ കൂടുതല്‍ മെച്ചപ്പെട്ട ക്വാര്‍ക്ക്-എക്സ്‌-പ്രസ്സ് 4.1 നോടുള്ള കിടമല്‍സരത്തില്‍ നഷ്ടമാവുകയായിരുന്നു. ആ അവസരത്തില്‍ അഡോബിയെ ഏറ്റെടുത്ത് പേജ്മേക്കറുമായുള്ള പൂര്‍ണ്ണമായ മല്‍സരം ഒഴിവാക്കാന്‍ ക്വാര്‍ക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിരാകരിച്ച അഡോബി "K2" എന്ന കോഡ് നാമത്തില്‍ പേജ്മേക്കറില്‍ നിന്നും വ്യത്യസ്തമായി ഒരു സം‌രഭം ആരംഭിക്കുകയും 1999 ല്‍ ഇന്‍ഡിസൈന്‍ 1.0 എന്ന പേരില്‍ പുറത്തിറക്കുകയും ചെയ്തു.

2002 ല്‍ ഇതായിരുന്നു ആദ്യത്തെ മാക് ഓഎസ് എക്സ്-സ്വതവേയുള്ള ഡെസ്ക്‌ടോപ്പ് പബ്ലീഷിങ്ങ് സോഫ്റ്റ്വെയര്‍. ഇതിന്റെ മൂന്നാം പതിപ്പ് (InDesign CS) അഡോബിയുടെ ക്രിയേറ്റീവ് സ്യൂട്ടിന്റെ ഭാഗമായി ഫോട്ടോഷോപ്പ്, ഇല്ല്യൂസ്ട്രേറ്റര്‍, അക്രോബാറ്റ് തുടങ്ങിയവയുടെ കൂടെ വിതരണം ചെയ്തതിലൂടെ ഇതിന്റെ പ്രചാരം വളരെയധികം വര്‍ദ്ധിച്ചു. വിവിധ ഭാഷകളില്‍ ഇതിന്റെ പതിപ്പുകള്‍ ലഭ്യമാണ്‌. ഡോക്യുമെന്റുകള്‍ അഡോബിന്റെ പോര്‍ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റിലേക്ക് (PDF) മാറ്റുകയും ചെയ്യുന്നു. ഇതായിരുന്നു ആദ്യമായി യുണീകോഡില്‍ ടെക്സ്റ്റ് പ്രൊസസ്സിങ്ങ് സാധ്യമാക്കിയ ഡി.ടി.പി സോഫ്റ്റ്വെയര്‍, ഓപ്പണ്‍ടൈപ്പ് ഫോണ്ടുകള്‍ ഉപയോഗിച്ചുള്ള ഉന്നത ടൈപ്പോഗ്രാഫി, ഉയര്‍ന്ന സുതാര്യത സവിശേഷതകള്‍, വിവിത ലെയ്‌ഔട്ട് രീതികള്‍ ജാവസ്ക്രിപ്റ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോം-ഇതര സ്ക്രിപ്റ്റിങ്ങ് എന്നിവ ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.

പിന്നീട് ഇറങ്ങിയ പതിപ്പുകളില്‍ പുതിയ ഫയല്‍ തരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം