അച്ഛൻ പിറന്ന വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ഛൻ പിറന്ന വീട്
അച്ഛൻ പിറന്ന വീട്
കർത്താവ്വി. മധുസൂദനൻ നായ‍ർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
30-01-18
ഏടുകൾ222
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
ISBN9788126452217

വി. മധുസൂദനൻ നായ‍ർ രചിച്ച കാവ്യ സമാഹാരമാണ് അച്ഛൻ പിറന്ന വീട്. 2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാഗരീകതയ്ക്ക് നടുവിൽ നിന്ന് അച്ഛൻ മക്കളെയുംകൊണ്ട് നടത്തിയ മാനസപര്യടനത്തിൽ കാണുന്ന കാഴ്ച്ചളുടെ ഹൃദ്യമായ വിവരണമാണ് കവിത.

ഉള്ളടക്കം[തിരുത്തുക]

മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തിൽ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനൻ നായർ രചിച്ച അച്ഛൻ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.[1]സംവത്സരച്ചിന്തുകൾ, അച്ഛൻ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിൻചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകൾ ഈ കൃതിയിൽ സമാഹരിച്ചിരിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് [2]

അവലംബം[തിരുത്തുക]

  1. https://www.dcbooks.com/sahitya-akademi-announced-its-annual-sahitya-akademi-award-2019.html
  2. http://sahitya-akademi.gov.in/pdf/sahityaakademiawards2019.pdf
"https://ml.wikipedia.org/w/index.php?title=അച്ഛൻ_പിറന്ന_വീട്&oldid=3260322" എന്ന താളിൽനിന്ന് ശേഖരിച്ചത്