അഗസ്റ്റ സ്റ്റോവ്-ഗുല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്റ്റ സ്റ്റോവ്-ഗുല്ലൻ
ജനനം
Ann Augusta Stowe

(1857-07-27)ജൂലൈ 27, 1857
മരണംസെപ്റ്റംബർ 25, 1943(1943-09-25) (പ്രായം 86)
Toronto, Ontario
തൊഴിൽ
Medical career

ആൻ അഗസ്റ്റ സ്റ്റോവ്-ഗുല്ലൻ (ജീവിതകാലം: ജൂലൈ 27, 1857 - സെപ്റ്റംബർ 25, 1943), ഒരു കനേഡിയൻ മെഡിക്കൽ ഡോക്ടറും ലക്ചററും വോട്ടവകാശവാദിയുമായിരുന്നു. എമിലി ഹോവാർഡ് സ്റ്റോവിന്റെയും ജോൺ ഫിയൂസിയ മൈക്കൽ ഹെവാർഡ് സ്റ്റോവിന്റെയും മകളായി ഒണ്ടാറിയോയിലെ മൗണ്ട് പ്ലസന്റിൽ ജനിച്ചു.[1] അവളുടെ ജോലിയെക്കുറിച്ചുള്ള ഒരു ഫലകം ഒന്റാറിയോയിലെ ബ്രാന്റ് കൗണ്ടിയിൽ കാണാം.[2]

മെഡിക്കൽ ജീവിതം[തിരുത്തുക]

1883-ൽ കനേഡിയൻ മെഡിക്കൽ സ്‌കൂളിൽ നിന്ന് (കോബർഗിലെ വിക്ടോറിയ കോളേജിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ[3]) ബിരുദം നേടിയ ആദ്യ വനിത എന്ന നിലയിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ഇത് എമിലിയെയും അഗസ്റ്റയെയും കാനഡയിലെ ആദ്യത്തെ അമ്മ-മകൾ ഉൾപ്പെടുന്ന മെഡിക്കൽ ടീമാക്കി.[4] ഡോ. ബാരറ്റിനോടും മറ്റ് മെഡിക്കൽ സമൂഹത്തോടുമുള്ള അവളുടെ അഭ്യർത്ഥന ഒണ്ടാറിയോ മെഡിക്കൽ കോളേജ് ഫോർ വുമൺ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.

ഒണ്ടാറിയോ മെഡിക്കൽ കോളേജ് ഫോർ വുമണിൽ വൈദ്യശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു കരിയറും അവർക്കുണ്ടായിരുന്നു. ഒണ്ടാറിയോ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് അംഗം, നാഷണൽ കൗൺസിൽ ഓഫ് വുമണിന്റെ സ്ഥാപക, ടൊറന്റോ സർവകലാശാലയിലെ സെനറ്റ് അംഗം എന്നിവ അവൾ തന്റെ ജീവിതകാലത്ത് വഹിച്ച പ്രധാന റോളുകളിൽ ഉൾപ്പടുന്നു. 1935-ൽ അവർക്ക് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "Dr. Augusta Stowe Gullen 1857-1943". Ontarioplaques.com. Alan L. Brown. Retrieved April 5, 2019.
  2. "Dr. Augusta Stowe Gullen 1857-1943". Ontarioplaques.com. Alan L. Brown. Retrieved April 5, 2019.
  3. "Dr. Augusta Stowe Gullen 1857-1943". Ontarioplaques.com. Alan L. Brown. Retrieved April 5, 2019.
  4. "Dr. Augusta Stowe Gullen 1857-1943". Ontarioplaques.com. Alan L. Brown. Retrieved April 5, 2019.