അക്വേറിയം (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്വേറിയം
സംവിധാനംDeepesh T
നിർമ്മാണംShaji Kannambeth
ദൈർഘ്യം94 minutes
രാജ്യംIndia
ഭാഷMalayalam

ദീപേഷ് ടി രചനയും സംവിധാനവും നിർവ്വഹിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അക്വേറിയം.[1] [2] ഈ സിനിമയിൽ ഹണി റോസ്, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2022 ഏപ്രിൽ 9-ന് ചിത്രം സൈന പ്ലേ ഓടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു. ഈ സിനിമയുടെ റിലീസ് 10 വർഷത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ ഒരു നീണ്ട കേസ് ഉണ്ടായിരുന്നു.[3]

കഥാസാരം[തിരുത്തുക]

ഒരു ചെറിയ കോൺവെന്റിലെ കന്യാസ്ത്രീകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഒരു പുതിയ കന്യാസ്ത്രീ കോൺവെന്റിൽ ചേരുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. മഠത്തിലെ മറ്റ് കന്യാസ്ത്രീകൾ ഉപേക്ഷിച്ച ഒരു കന്യാസ്ത്രീയെ അവൾ പരിപാലിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളിൽ അവൾ ആകെ അസ്വസ്ഥയാകുന്നു. ഒരു പുരോഹിതൻ അവൾക്ക് മാനസിക പിന്തുണയുമായി വരുന്നു. വൈദികനും ഈ കന്യാസ്ത്രീയും തമ്മിലുള്ള ബന്ധം കോൺവെന്റിലെ മറ്റ് കന്യാസ്ത്രീകൾ തെറ്റിദ്ധരിക്കുന്നു. ഇതിനെത്തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

റിലീസ്[തിരുത്തുക]

2013 ൽ ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചെങ്കിലും വിവിധ കേസുകൾ കാരണം തീയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം 2021 മെയ് 13ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും രണ്ട് കന്യാസ്ത്രീകൾ കേരള ഹൈക്കോടതിയിൽ നൽകിയ കേസിനെ തുടർന്ന് റിലീസ് തടഞ്ഞുവച്ചു. പിന്നീട് 2022 ഏപ്രിൽ 9ന് സൈന പ്ലേ എന്ന ഓടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ആയത്. സെൻസർ ബോർഡ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് നൽകിയത്.

അവലംബങ്ങൾ[തിരുത്തുക]

  1. "HC grants permission to release 'Aquarium' after 10 years". English.Mathrubhumi (in ഇംഗ്ലീഷ്). Retrieved 2022-04-11.
  2. "Watch Aquarium Full Movie Online, Release Date, Trailer, Cast and Songs | Film". www.digit.in (in ഇംഗ്ലീഷ്). Archived from the original on 2022-11-22. Retrieved 2022-04-11.
  3. "HC grants permission to release 'Aquarium' after 10 years". English.Mathrubhumi (in ഇംഗ്ലീഷ്). Retrieved 2022-04-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]