അംബ സന്യാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അംബ സന്യാൽ
ജനനം1945
ദേശീയതഇന്ത്യൻ
തൊഴിൽനാടക പ്രവർത്തക, വസ്ത്രലങ്കാരക

നാടക പ്രവർത്തകയും വസ്ത്രലങ്കാരകയുമാണ് അംബ സന്യാൽ (ജനനം : 1945). നാടക മേഖലയിലെ വസ്ത്രലങ്കാരക എന്ന നിലയിലെ സംഭാവനകൾക്കായി കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഡൽഹിയിൽ ജനിച്ചു. ചിത്രകാരനും ശിൽപ്പിയുമായ ബി.സി. സന്യാലിന്റെയും നർത്തകിയും അഭിനേത്രിയുമായ സ്നേഹലത സന്യാലിന്റെയും മകളാണ്. ഡൽഹി കോളേജ് ഓഫ് ആർട്സിലും ശാന്തിനികേതനിലും പാരീസിലെ ഇ കോൾ കലാ കേന്ദ്രത്തിലും പഠിച്ചു. ഹബീബ് തൻവീറിന്റെയും ഷീല ഭാട്ടിയയുടെയും നാടകങ്ങളിൽ അഭിനയിച്ചു. കലാ വിദ്യാഭ്യാസ രംഗത്തും ക്രാഫ്റ്റുകളുടെ രൂപകൽപ്പനയിലും പുസ്തകങ്ങൾക്കായുള്ള ചിത്ര രചനയിലും പ്രവർത്തിക്കാറുണ്ട്. 1990 കൾ മുതൽ വസ്ത്രാലങ്കാര മേഖലയിലും സജീവമാണ്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ നിരവധി പ്രൊഡക്ഷനുകൾക്കും ചലച്ചിത്രങ്ങൾക്കു വേണ്ടിയും വസ്ത്രാലങ്കാരം നിർവഹിച്ചു.[1]

കൃതികൾ[തിരുത്തുക]

  • സാരീസ് ഓഫ് ഇന്ത്യ പരമ്പര (മധ്യ പ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവടങ്ങളിലെ സാരികളെക്കുറിച്ചുള്ള)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. "AMBA SANYAL Akademi Award: Allied Theatre Arts (Costume Designing)". കേന്ദ്ര സംഗീത നാടക അക്കാദമി. Retrieved 2014 മാർച്ച് 19. {{cite web}}: Check date values in: |accessdate= (help); line feed character in |title= at position 12 (help)
"https://ml.wikipedia.org/w/index.php?title=അംബ_സന്യാൽ&oldid=2785457" എന്ന താളിൽനിന്ന് ശേഖരിച്ചത്