അംബാസഡർ കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അംബാസഡർ
Hindustan Ambassador.jpg
നിർമ്മാതാവ് ഹിന്ദുസ്ഥാൻ മോട്ടോർസ്
മാതൃസ്ഥാപനം മോറിസ്
നിർമ്മാണം 1958-
മുൻ‌ഗാമി ലാൻഡ് മാസ്റ്റർ
വിഭാഗം ബി
രൂപഘടന സെഡാൻ
ലേഔട്ട് FR
എൻ‌ജിൻ 1500സി.സി/1800സി.സി/2000സി.സി
ഗിയർ മാറ്റം മാനുവൽ 5 സ്പീഡ്
നീളം 4300മിമീ
വീതി 1580മിമീ
ഉയരം 1690മിമീ
ഭാരം 1200 കിലോഗ്രാം
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ് 54 ലിറ്റർ
രൂപകല്പന സർ അലെക് ഇസ്സിഗോണിസ്

ഇന്ത്യയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ എന്ന കാർ നിർമ്മാണ കമ്പനി പുറത്തിറക്കുന്ന ഒരു മോഡലാണ് ഹിന്ദുസ്ഥാൻ അംബാസഡർ കാർ. 1958 പുറത്തിറക്കിയ ഈ കാറിന്റെ രൂപകല്പന യുണൈറ്റഡ് കിങ്ഡത്തിലെ മോറിസ് ഓക്സ്ഫോർഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയാണ്. കൊൽക്കത്തയിലെ ഉത്തർപാറയിലെ പ്ലാന്റിലാണ് ഈ കാർ നിർമ്മിക്കുന്നത്. 2002-വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ. ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്. വിദേശവിനോദസഞ്ചാരികളും ഇന്ത്യൻ നിരത്തിലെ അവരുടെ യാത്രയ്ക്കായി അംബാസഡർ നിഷ്ക്ലർഷിക്കാറുണ്ട്. ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസഡർ കണക്കാക്കപ്പെടുന്നു. ആദ്യ കാലത്ത് പെട്രോൾ ഏഞ്ചിനിൽ മാത്രം ഇറങ്ങിയിരുന്ന അംബാസഡർ ഇന്ന് പെട്രോളിനു പുറമേ ഡീസലിലും എൽ.പി.ജി.യിലും ലഭ്യമാണ്.

"http://ml.wikipedia.org/w/index.php?title=അംബാസഡർ_കാർ&oldid=1127619" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ