വിക്കിപീഡിയ:അപ്ലോഡ്
ഇത് മലയാളം വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള താളാണ്. ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ അവയുടെ പകർപ്പവകാശത്തെ കുറിച്ചുള്ള വിവരങ്ങളും നൽകേണ്ടതാണ്. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ വിക്കിപീഡിയ വളരെ ഗൗരവത്തോടെ കാണുന്നതിനാൽ താങ്കൾക്ക് അറിയാവുന്ന പരമാവധി വിവരങ്ങൾ വസ്തുനിഷ്ഠമായി നൽകുവാൻ താത്പര്യപ്പെടുന്നു. ഈ വിഷയത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ചോദിക്കാവുന്നതാണ്.
താങ്കൾ ഒരു ചിത്രം ചേർക്കുമ്പോൾ അനുയോജ്യമായ ഒരു പകർപ്പവകാശ അനുമതി കൂടി സൂചിപ്പിക്കേണ്ടതുണ്ട്. താങ്കൾ നൽകുന്നത് പൊതുസഞ്ചയം ആയോ, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി, ക്രിയേറ്റീവ് കോമൺസ് അനുമതി, എന്നിവയിലേതെങ്കിലും ആണെങ്കിൽ, ആ അനുമതി പിന്നീട് മാറ്റാനാവില്ല.
വിവിധ പകർപ്പകാശടാഗുകൾ ഈ താളിൽ കാണാം. വിവിധതരം പകർപ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം.
സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ ഒരു പൊതുശേഖരമാണ് വിക്കിമീഡിയ കോമൺസ്. താങ്കൾ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.
കോമൺസിൽ അപ്ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
- വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും.
- കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
- മലയാളം വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേരിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങനെ ഒരേ പേര് വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ പേര് മാറ്റപ്പെടാം.
താങ്കൾക്ക് ഇവിടെ നൽകാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പകർപ്പവകാശങ്ങളെക്കുറിച്ചും, ഉപയോഗ നയത്തെക്കുറിച്ചും വ്യക്തമായ അറിവ് ഉണ്ടെങ്കിൽ നേരിട്ട് അപ്ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്.
ഈ ചിത്രം ഏതു തരത്തിലുള്ളതാണ് ?
- സ്വന്തം സൃഷ്ടി - പ്രമാണത്തിന്റെ എല്ലാ അവകാശങ്ങളും ഞാനാണ് തീരുമാനിക്കുന്നത്, മറ്റൊരാളുടെ സൃഷ്ടി ഇതിലേക്കായി ഉപയോഗിച്ചിട്ടില്ല. (കോമൺസിൽ അപ്ലോഡ് ചെയ്യുന്നതാണ് ഉചിതം)
- പുറം ചട്ടകൾ - (ചലച്ചിത്രങ്ങളുടെ ഡി.വി.ഡി, സി.ഡി, വീഡിയോ കാസറ്റ് മുതലായവയുടെ പുറംചട്ട)
- ചലച്ചിത്രങ്ങളുടെ പോസ്റ്റർ
- സംഗീത സംബന്ധിയായ പുറചട്ട - (മ്യൂസിക് ആൽബത്തിന്റേയോ ചലച്ചിത്രസംഗീതത്തിന്റെ സി.ഡിയുടേയോ പുറംചട്ട)
- പുസ്തക സംബന്ധിയായ പുറംചട്ട - പുസ്തകങ്ങളുടേയോ വാരികകളുടേയോ മറ്റ് പ്രസിദ്ധീകരണങ്ങളുടേയോ പുറംചട്ട.
- ലോഗോ - (സംഘടന, ഉൽപന്നം, വ്യവസായം എന്നിവയുടെ ലോഗോ)
- മറ്റേതെങ്കിലും വിഭാഗത്തിലുള്ള ന്യായോപയോഗ പ്രമാണങ്ങൾ
- പകർപ്പവകാശത്തെപ്പറ്റി അറിയില്ല. - (പകർപ്പവകാശം, ഉറവിടം, ന്യായോപയോഗം, എന്നീ നയങ്ങൾ മനസ്സിലാക്കുന്നതിനാവശ്യമായ സഹായം പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ലഭ്യമാണ്.)