ആനി സള്ളിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനി സള്ളിവൻ
Sullivan circa 1887
ജനനം
Johanna Mansfield Sullivan

(1866-04-14)ഏപ്രിൽ 14, 1866
മരണംഒക്ടോബർ 20, 1936(1936-10-20) (പ്രായം 70)
ജീവിതപങ്കാളി(കൾ)John Albert Macy (1905–1932)

ലോക പ്രശസ്തയായ ഒരു അമേരിക്കൻ അധ്യാപികയായിരുന്നു ആനി സള്ളിവൻ. മുഴുവൻ പേര് ജോയന്ന ആനി മൻസ്ഫീൽഡ് സള്ളീവൻ മേസി .(ഏപ്രിൽ 14, 1866 – ഒക്ടോബർ 20, 1936).കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ്‌ വനിതയായിരുന്ന ഹെലൻ കെല്ലറെ വിജ്ഞാനത്തിൻറെ ലോകത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ അധ്യാപിക എന്ന നിലയിൽ ഏറെ പ്രശസ്തി നേടി.

കുട്ടിക്കാലം[തിരുത്തുക]

അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു മാതാപിതാക്കൾ.ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം.ഒടുവിൽ Great Potato ക്ഷാമകാലത്ത് രക്ഷിതാക്കൾ അയർലണ്ടലെ ലിംറിക്കിൽ നിന്നും 1860 ൽ അമേരിക്കയിലേക്ക് കുടിയേറി.[1] എട്ടു വയസ്സായപ്പോൾ കണ്ണിൽ ബാക്ടീരിയ പരത്തിയ ട്രക്കോമ എന്ന രോഗവും അവളെ തേടിയെത്തി.ഒടുവിൽ അന്ധയാകുന്ന ഘട്ടത്തിലേക്ക് വരെ അത് എത്തിച്ചു.അതെ വർഷത്തിൽ അവളുടെ മാതാവും മരണപ്പെട്ടു.ദാരിദ്യം മൂലം അവരെ പോറ്റാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പിതാവ് അവളെയും ഇളയ സഹോദരനായ ജിമ്മി എന്ന് വിളിക്കുന്ന ജെയിംസിനെയും രണ്ടു വർഷത്തിന് ശേഷം ഉപേക്ഷിച്ചു.മഞ്ഞപ്പിത്തം ബാധിച്ച് ജിമ്മിയും അധികം വൈകാതെ മരണമടഞ്ഞു.[2]

അവലംബം[തിരുത്തുക]

  1. Marzell, Terry Lee. Chalkboard Champions. Tucson, AZ: Wheatmark. 2012.
  2. "Anne Sullivan profile at www.afb.org". Archived from the original on 2018-04-02. Retrieved 2015-05-27.
"https://ml.wikipedia.org/w/index.php?title=ആനി_സള്ളിവൻ&oldid=3624261" എന്ന താളിൽനിന്ന് ശേഖരിച്ചത്