അഗസ്ത്യക്കോട് മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ അഞ്ചലിന് കിഴക്കാണ് അഗസ്ത്യക്കോട് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഒരു അതിപ്രശസ്തമായ ശിവക്ഷേത്രമാണിത്. ഇപ്പോൾ കേരളത്തിലെ ഒരു തീർത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. മുമ്പ് ക്ഷേത്രത്തിൽ ഉണ്ടായിരുന്ന കുളം നികത്തി കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ നിർമ്മിച്ചു. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും ശിവരാത്രിമഹോത്സവമാണ് നടത്തിവരുന്നത്. ഉത്സവത്തോടനുപന്തിച്ച് പ്രത്യക പൂജകളും പുഷ്പവൃഷ്ടിയും നടത്തിവരുന്നു. പരമശിവനോടപ്പം മഹാവവിഷ്ണുവിനെ കൂടി പൂജിക്കുന്നു എന്ന ഒരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്.

ഐതിഹ്യം[തിരുത്തുക]

അഗസ്ത്യക്കോട് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിന്റെ സമീപം കമഴ്ന്നുകിടെന്ന ഒരു ബിംബം ഉണ്ടായതായി പറയപ്പെടുന്നു. ഇത് അഗസ്ത്യാമുനിയാണെന്നും അഗസ്ത്യമുനിയുടെ സാന്നിദ്ധ്യംകൊണ്ട് ഈ പ്രദേശത്തിന് അഗസ്ത്യക്കോട് എന്ന് സ്ഥലപ്പേര് ഉണ്ടായി എന്നുമാണ് പറയപ്പെടുന്നത്. ഋഷിമാരിൽ പ്രമുഖനായ അഗസ്ത്യമുനി ശ്രീപരമേശ്വരന്റെ ആജ്ഞയനുസരിച്ച് ഭാരതത്തിന്റെ തെക്ക് ഭാഗത്തേക്ക് യാത്ര തിരിക്കുകയും അവിടുത്തെ വനാന്തരങ്ങൾ വഴി ഇന്നത്തെ അഗസ്ത്യക്കോടെത്തുകയും ചെയ്തു അന്നവിടം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. ദൈവജ്ഞാനിയായ അദ്ദേഹം അവിടെയെത്തുന്നതിനു മുമ്പ് മൃഗങ്ങൾ കൂട്ടത്തോടെ അവിടം വിട്ടു. തുടർന്ന് മുനി അവിടെ ആശ്രമം കെട്ടുകയും യാഗങ്ങൾ തുടങ്ങുകയും ചെയ്തു. ഈ വനപ്രദേശത്ത് പിൽകാലത്ത് അഗസ്ത്യക്കോട് മഹാദേവക്ഷേത്രമെന്നറിയപ്പെടാൻ തുടങ്ങി.

ഉപപ്രതിഷ്ഠ[തിരുത്തുക]

പാർവ്വതി,വിഷ്ണു,ഗണപതി,ശാസ്താവ്,ദുർഗാദേവി,നാഗദേവതകൾ,മുരുകൻ,ഹനുമാൻസ്വാമി,നവഗ്രഹങ്ങൾ.