വി. ആദിമൂർത്തി
ഒരു പ്രമുഖ ഭാരതീയ ബഹിരാകാശ ശാസ്ത്രഞ്ജനും ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനും ഐ.എസ്.ആർ.ഒ ഗ്രഹാന്തരയാത്രാ മേധാവിയുമാണ് ഡോ.വി. ആദിമൂർത്തി. ശാസ്ത്ര രംഗത്തെ സംഭാവനകൾക്കായി 2012 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
1973 ൽ ഐ.എസ്.ആർ.ഓ യിൽ ചേർന്നു.കാൺപൂർ ഐ.ഐ.ടിയിൽനിന്ന് പിഎച്ച്.ഡിയെടുത്ത ശേഷം സയൻറിസ്റ്റ് എൻജിനീയറായി വി.എസ്.എസ്.സിയിലെത്തി. അന്ന് മുതൽ സൈക്കിളായിരുന്നു വാഹനം[1]. ഐ.എസ്.ആർ.ഒയുടെയും വി.എസ്.എസ്.സിയുടെയും പല കണ്ടെത്തലുകൾക്ക് പിന്നിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ചന്ദ്രയാൻ ഒന്നിന്റെ റൂട്ട് നിശ്ചയിക്കുന്നതിലും ഇദ്ദേഹം നിർണായക പങ്കുവഹിച്ചു. വി.എസ്.എസ്.സിയിൽനിന്ന് വിരമിച്ചശേഷം പുതിയ കണ്ടുപിടിത്തങ്ങൾക്ക് വഴിയൊരുക്കുന്ന ഗ്രഹാന്തരയാത്രയുടെയും പുത്തൻ ബഹിരാകാശ ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയുമാണ്.
പുരസ്കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-28. Retrieved 2012-01-27.
- ↑ http://www.pib.nic.in/newsite/erelease.aspx?relid=79881
- ↑ http://www.iafastro.com/index.html?title=V._Adimurthy[പ്രവർത്തിക്കാത്ത കണ്ണി]