സിദ്ധാർത്ഥ് പ്രിയദർശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Siddharth Priyadarshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ഗ്രാഫിക് ഡിസൈനറാണ് സിദ്ധാർത്ഥ് പ്രിയദർശൻ. ചലച്ചിത്രസംവിധായകനായ പ്രിയദർശന്റെ മകനാണ് ഇദ്ദേഹം. അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ ആദ്യമായി വിഎഫ്എക്സ് സൂപ്പർ വൈസറായി പ്രവർത്തിച്ചു.[1] ഈ ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടി.[2]

അവലംബം[തിരുത്തുക]

  1. "അച്ഛൻറെ സിനിമയിലൂടെ പ്രിയദർശൻറെ മകനും: കല്യാണി പ്രിയദർശൻ വെളിപ്പെടുത്തുന്നു - East Coast Movies & Entertainments News". Retrieved 18 ഒക്ടോബർ 2020.
  2. "സുരാജ് മികച്ച നടൻ, കനി മികച്ച നടി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു". Retrieved 18 ഒക്ടോബർ 2020.
"https://ml.wikipedia.org/w/index.php?title=സിദ്ധാർത്ഥ്_പ്രിയദർശൻ&oldid=3943508" എന്ന താളിൽനിന്ന് ശേഖരിച്ചത്