ബയോണിക് കോൺടാക്റ്റ് ലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bionic contact lens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോൺടാക്റ്റ് ലെൻസ് ഡിസ്പ്ലേയുടെ ആദ്യകാല രൂപം, കനേഡിയൻ പേറ്റന്റ് ആപ്ലിക്കേഷൻ 2280022, 1999 ജൂലൈ 28

കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്നത് മുതൽ വീഡിയോ ഗെയിമിംഗ് വരെ വൈവിധ്യമാർന്ന ഉപയോഗങ്ങളുള്ള ഒരു വെർച്വൽ ഡിസ്പ്ലേ നൽകാൻ കഴിയും എന്ന് നിർമ്മാതാക്കളും ഡെവലപ്പർമാരും അവകാശപ്പെടുന്ന കോൺടാക്റ്റ് ലെൻസ് ആണ് ബയോണിക് കോൺടാക്റ്റ് ലെൻസുകൾ.[1] ബയോണിക്‌സ് സാങ്കേതികവിദ്യയും ഒരു പരമ്പരാഗത കോൺടാക്റ്റ് ലെൻസിന്റെ രൂപവും ചേർത്ത ഫങ്ഷണൽ ഇലക്ട്രോണിക് സർക്യൂട്ടുകളും ഇൻഫ്രാറെഡ് ലൈറ്റുകളും ഉള്ള ഇതിന് ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ രൂപത്തിൽ ഒരു വെർച്വൽ ഡിസ്‌പ്ലേ സൃഷ്‌ടിക്കാൻ കഴിയും.[2] ഇത് കമ്പ്യൂട്ടർ ജനറേറ്റഡ് ഡിസ്‌പ്ലേ പുറം ലോകവുമായി ചേർത്ത് കാണാൻ കാഴ്ചക്കാരനെ അനുവദിക്കുന്നു.[3]

നിർദ്ദേശിച്ച ഘടകങ്ങൾ[തിരുത്തുക]

ലെൻസിലെ ഒരു ആന്റിനയ്ക്ക് റേഡിയോ ഫ്രീക്വൻസി സ്വീകരിക്കാൻ കഴിയും.[4]

2016-ൽ, വാഷിംഗ്ടൺ സർവ്വകലാശാലയിൽ നിന്നുള്ള ഇന്റർസ്‌കാറ്ററിലെ[5] വർക്ക്, 2-11Mbit/s ഇടയിലുള്ള ഡാറ്റ നിരക്കിൽ സ്മാർട്ട് ഫോണുകൾ പോലുള്ള മൊബൈൽ ഉപകരണങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന ആദ്യത്തെ വൈഫൈ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ കോൺടാക്റ്റ് ലെൻസ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു.[6]

വികസനം[തിരുത്തുക]

ആദ്യത്തെ കോൺടാക്റ്റ് ലെൻസ് ഡിസ്പ്ലേയുടെ വികസനം 1990 കളിൽ ആരംഭിച്ചു.[7] [8]

സാൻഡിയ നാഷണൽ ലബോറട്ടറീസ് വികസിപ്പിച്ചെടുത്തത് പോലെയുള്ള ഈ ഉപകരണങ്ങളുടെ പരീക്ഷണാത്മക പതിപ്പുകൾ നിലവിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[9] കണ്ണിന് കാണാത്ത സ്ഥലങ്ങളിൽ ലെൻസിന് കൂടുതൽ ഇലക്ട്രോണിക്സും കഴിവുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റേഡിയോ ഫ്രീക്വൻസി പവർ ട്രാൻസ്മിഷനും സോളാർ സെല്ലുകളും ഭാവിയിലെ സംഭവവികാസങ്ങളിൽ പ്രതീക്ഷിക്കുന്നു. സമീപകാല പ്രവർത്തനങ്ങൾ വൈഫൈ കണക്റ്റിവിറ്റി ഉപയോഗിക്കുന്നു.[6]

2011-ൽ, വയർലെസ് ആന്റിനയും സിംഗിൾ-പിക്സൽ ഡിസ്പ്ലേയുമുള്ള ഒരു പ്രവർത്തിക്കുന്ന പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തു.[10]

ഒരു വ്യക്തിയുടെ കാഴ്ചയെ തടസ്സപ്പെടുത്താത്ത ജൈവശാസ്ത്രപരമായി സുരക്ഷിതമായ ഇലക്ട്രോണിക് ലെൻസ് സൃഷ്ടിക്കാൻ കഴിയുമെന്ന് മുൻ പ്രോട്ടോടൈപ്പുകൾ തെളിയിച്ചു. എഞ്ചിനീയർമാർ 20 മിനിറ്റ് വരെ മുയലുകളിൽ ലെൻസുകൾ പരീക്ഷിച്ചു, മൃഗങ്ങൾ പ്രശ്‌നങ്ങളൊന്നും കാണിച്ചില്ല.[11]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Fahey, Mike (January 17, 2008). "Bionic Eyes Could Change The Face Of Gaming". Archived from the original on 2008-01-20. Retrieved 2008-01-23.
  2. "A single pixel contact lens display". Next Big Future. November 22, 2011. Archived from the original on 2011-12-03. Retrieved 2011-12-03.
  3. Hickey, Hannah (January 17, 2008). "Bionic eyes: Contact lenses with circuits, lights a possible platform for superhuman vision". University of Washington. Archived from the original on 2008-01-20. Retrieved 2008-01-23.
  4. NM Farandos; AK Yetisen; MJ Monteiro; CR Lowe; et al. (2014). "Contact Lens Sensors in Ocular Diagnostics". Advanced Healthcare Materials. 4 (6): 792–810. doi:10.1002/adhm.201400504. PMID 25400274.
  5. "Interscatter". interscatter.cs.washington.edu. Retrieved 2016-09-28.
  6. 6.0 6.1 arXiv, Emerging Technology from the. "Here's an amazing trick for converting Bluetooth signals into Wi-Fi". Retrieved 2016-09-28.
  7. Canadian Patent Application 2280022, CONTACT LENS FOR THE DISPLAY OF INFORMATION SUCH AS TEXT, GRAPHICS, OR PICTURES, LENTILLE CORNEENNE POUR L'AFFICHAGE D'INFORMATIONS SOUS FORME DE TEXTE, DE GRAPHIQUES OU D'IMAGES
  8. Intelligent Image Processing, John Wiley and Sons, 2001, 384 pages, ISBN 0-471-40637-6
  9. "Researchers Develop Bionic Contact Lens". Fox News. 2008-01-18. Archived from the original on 2008-01-21. Retrieved 2008-01-23.
  10. Lingley, A. R.; Ali, M.; Liao, Y.; et al. (2011). "A single-pixel wireless contact lens display". Journal of Micromechanics and Microengineering. 21 (12): 125014. doi:10.1088/0960-1317/21/12/125014.
  11. Nelson, Bryn. "Vision of the future seen in bionic contact lens". NBC News. Retrieved 2008-01-23.