ഹിപ്പാര്‍ക്കസ് കാറ്റലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിശാസ്ത്ര സംബന്ധിയായ പഠനങ്ങള്‍ക്ക് വേണ്ടി, യൂറോപ്യന്‍ സ്പേസ് ഏജന്‍സി 1989-ല്‍ വിക്ഷേപിച്ച ഉപഗ്രഹമായ Hipparcosല്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ ഒരു നക്ഷത്രകാറ്റലോഗാണു ഹിപ്പാര്‍ക്കസ് കാറ്റലോഗ്. 1993 വരെ ഈ ഉപഗ്രഹം ബഹിരാകാശത്ത് പഠനം നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. അതില്‍ നിന്ന് ഏതാണ്ട് 1,18,218 നക്ഷത്രങ്ങളുടെ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ക്രോഡീകരിച്ച് 1997 ജൂണില്‍ ഈ കാറ്റലോഗ് പുറത്തിറക്കി. കൃത്യമായ പാരലക്സ് അറിയുന്ന നക്ഷത്രങ്ങളെ മാത്രമേ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഈ കാറ്റലോഗ് പ്രകാരം തിരുവാതിര നക്ഷത്രത്തിന്റെ പേര് HP 27989 എന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം