ഹബ്ബിള്‍ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദൂരഗാലക്സികളില്‍‍ നിന്നും വരുന്ന പ്രകാശത്തിന്റെ ചുവപ്പുനീക്കം (redshift) പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ്‌ എന്നു പ്രസ്താവിക്കുന്ന പ്രശസ്തമായ ഒരു ജ്യോതിശാസ്ത്രനിയമമാണ്‌ ഹബ്ബിള്‍ നിയമം. ഏതാണ്ട് പത്തോളം വര്‍ഷത്തെ നിരന്തരഗവേഷണത്തിനു ശേഷം 1929-ല്‍ എഡ്‌വിന്‍ ഹബ്ബിളും മില്‍ട്ടണ്‍ ഹുമാസണുമാണു ഈ നിയമം രൂപീകരിച്ചത്. വികസിക്കുന്ന പ്രപഞ്ചത്തിന്റെ ആദ്യത്തെ നിരീക്ഷണചരിത്രം ഇവരുടെ നിരീക്ഷണപഠനങ്ങളാണെന്നു കരുതപ്പെടുന്നു. മഹാസ്ഫോടന സിദ്ധാന്തത്തിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നായാണ്‌ ഇന്നു ഈ നിയമം കൂടുതല്‍ പ്രശസ്തം.‍

ഹബ്ബിള്‍ നിയമത്തിന്റെ ഗണിതരൂപം താഴെ കാണുന്ന പ്രകാരമാണ്‌.

v = H_0 \, D,

സൂത്രവാക്യത്തിലെ H0 എന്ന ആനുപാതിക സ്ഥിരാങ്കം (proportionality constant) ഹബ്ബിള്‍ സ്ഥിരാങ്കം എന്നറിയപ്പെടുന്നു. 2003-ല്‍ WMAP എന്ന ഉപഗ്രഹമുപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ഈ ഹബ്ബിള്‍ സ്ഥിരാങ്കത്തിന്റെ മൂല്യം 71 ± 4 (km/s)/megaparsec ആണ്‌. 2006ല്‍ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്‌സര്‍‌വേറ്ററി ഉപയോഗിച്ച് നടത്തിയ കുറച്ച് കൃത്യത കുറഞ്ഞ പഠനത്തില്‍ കിട്ടിയ മൂല്യം 77 (km/s)/Mpc എന്നാണു. പക്ഷെ ഈ മൂല്യത്തിനു ± 15% വരെ വ്യത്യാസമുണ്ടാകാമെന്നു പ്രസ്തുത പഠനത്തില്‍ പറയുന്നു. ഹബ്ബിള്‍ സ്ഥിരാങ്കത്തിന്റെ കൃത്യമായ മൂല്യം നിര്‍ണ്ണയിക്കുക എന്നത് ജ്യോതിശാസ്ത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സം‌ഗതിയാണ്‌. കാരണം അതുപയോഗിച്ചാണ്‌ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്. നേരിയ വ്യത്യാസം പോലും കോടിക്കണക്കിനു വര്‍ഷത്തെ വ്യത്യാസം പ്രായത്തില്‍ വരുത്തും.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം