സ്ഥലകാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ഥലം, കാലം എന്നിവയെ ഒരു തുടർച്ചയിൽ (continuum) ഒരുമിച്ച് ഉൾക്കൊള്ളിക്കുന്ന ഗണിതമാതൃകകളെ സ്ഥലകാലം (spacetime) എന്നു വിളിക്കുന്നു. സ്ഥലകാലത്തെ നാം സാധാരണ കണക്കാക്കുന്നത് മൂന്ന് മാനങ്ങളുള്ള സ്ഥലവും ഇവയിൽ നിന്ന് വ്യത്യസ്തമായ നാലാം മാനമായി കാലവും എന്ന രീതിയിലാണ്‌. ചില യൂക്ലീഡിയൻ മാതൃകകൾ നൽകുന്ന അവബോധമനുസരിച്ച് പ്രപഞ്ചത്തിന്‌ സ്ഥലത്തിൽ മൂന്ന് മാനങ്ങളും കാലത്തിൽ ഒരു മാനവുമാണുള്ളത്. എന്നാൽ സ്ഥലം, കാലം എന്നിവയെ ഒരു manifold ന്റെ ഭാഗമാക്കുന്ന ധാരാളം സിദ്ധാന്തങ്ങൾ ഭൗതികശാസ്ത്രത്തിൽ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തിന്റെ താരാപഥങ്ങളെക്കാൾ വലുതും ആറ്റങ്ങളെക്കാൾ ചെറുതുമായ അളവുകളിൽ പ്രകടമാകുന്ന സ്വഭാവത്തെ ഏകമാനമായ രീതിയിൽ വിശദീകരിക്കുവാൻ ഇതിലൂടെ സാധിക്കുന്നു.

നിരീക്ഷകനിൽ നിന്ന് സ്വതന്ത്രവും സ്ഥിരവുമായി സമയത്തെ കണക്കാക്കുന്നു എന്നതിലാൽ ഉദാത്ത ബലതന്ത്രത്തിൽ സ്ഥലകാലത്തിനു പകരം യൂക്ലീഡിയൻ സ്ഥലം ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ആപേക്ഷികത കണക്കിലെടുക്കുമ്പോൾ സമത്തിന്റെ നിരക്ക് ഒരു വസ്തുവിന്റെ വേഗവും പ്രകാശപ്രവേഗവുമായുള്ള അംശബന്ധത്തെയും ഗുരുത്വാകർഷണമണ്ഡലത്തെയും അനുസരിച്ചിരിക്കുന്നു എന്നതിനാൽ കാലത്തെ സ്ഥലത്തിൽ നിന്ന് സ്വതന്ത്രമായി കാണാനാകില്ല.

"http://ml.wikipedia.org/w/index.php?title=സ്ഥലകാലം&oldid=1315728" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ