സി.എന്‍.ഒ. ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Overview of the CNO-I Cycle.

നക്ഷത്രങ്ങളില്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രമുഖമായ ഒരു പ്രക്രിയ ആണ് സിഎന്‍ഓ ചക്രം അഥവാ CNO Cycle. കാമ്പിലെ താപനില 16 X 107 K യിലും അധികം ഉള്ള ഭീമന്‍ താരങ്ങളില്‍ ആണ് സാധാരണം CNO Cycle വഴി ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയില്‍ കാര്‍ബണ്‍ ഒരു ഉത്പ്രേരകം ആയി വര്‍ത്തിക്കുന്നു. ഈ പ്രക്രിയ 1939-ല്‍ ഹാന്‍സ് ബെഥെ എന്ന വിശ്രുത ശാസ്ത്രജ്ഞന്‍ ആണ് കണ്ടെത്തിയത്. കാര്‍ബണ്‍ (C) അണുമര്‍മ്മം ഒരു പ്രോട്ടോണിനെ ആവാഹിച്ച് വിവിധ പ്രക്രിയകളുടെ അവസാനം ഹീലിയം അണുകേന്ദ്രം ഉണ്ടാക്കുന്നു. ഈ പ്രകിയകളുടെ ഇടയ്ക്ക് നൈട്രജനും (N) ഓക്സിജനും (O) ഒക്കെ ഉണ്ടാവുന്നു. അതു കൊണ്ടു ഈ പ്രക്രിയയയെ CNO Cycle എന്നു പറയുന്നു. CNO Cycle -ലെ ആറു റിയാക്ഷനുകള്‍ താഴെ പറയുന്നവ ആണ്.

126C  11H  →  137N  γ      1.95 MeV
137N      →  136C  e+  νe  2.22 MeV
136C  11H  →  147N  γ      7.54 MeV
147N  11H  →  158O  γ      7.35 MeV
158O      →  157N  e+  νe  2.75 MeV
157N  11H  →  126C  42He      4.96 MeV

4 ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ഹീലിയം അണുകേന്ദ്രം ഉണ്ടാകുന്നു എന്നതാണ്‌ മുകളിലെ പ്രക്രിയയുടെ ആകെ തുക. ഒപ്പം ഊര്‍ജ്ജവും ന്യൂട്രിനോകളും പുറത്തു വരുന്നു. ഈ പ്രക്രിയകളുടെ അവസാനം കാര്‍ബണ്‍ തിരിച്ചു കിട്ടുന്നു. അതിനാല്‍ അത് തുടര്‍ച്ചയായി ഉപയോഗിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം