വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റര്‍നെറ്റിലൂടെയോ അല്ലെങ്കില്‍ ഏതെങ്കിലും ഐ.പി. നെറ്റ്‌വര്‍ക്കിലൂടെയോ ശബ്ദ-സംഭാഷണങ്ങള്‍ കടത്തിവിടുന്ന സാങ്കേതികവിദ്യയാണ് വോയിസ് വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍. വോയിസ് ഓവര്‍ ഐ.പി. എന്നും ഇന്റര്‍നെറ്റ് ടെലിഫോണി എന്നും വോയിപ്പ് (VoIP) എന്നും ഒക്കെ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നു. അനലോഗ് ശബ്ദതരംഗങ്ങളെ ഡിജിറ്റല്‍ ഡാറ്റയാക്കി മാറ്റിയാണ് ഐ.പി. നെറ്റ്‌വര്‍ക്കിലൂടെ കടത്തിവിടുന്നത്. വോയിസ് ഓവര്‍ ഐ.പി. ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറില്‍ നിന്നോ, ഒരു പ്രത്യേക അഡാപ്റ്റര്‍ ഘടിപ്പിച്ച സാമ്പ്രദായികടെലിഫോണില്‍ നിന്നോ, പ്രത്യേകതരം ഐ.പി. ഫോണില്‍ നിന്നോ സംസാരിക്കാവുന്നതാണ്.
ലോകത്തെ മുഴുവന്‍ സാമ്പ്രദായിക ടെലിഫോണ്‍ സംവിധാനങ്ങളെ മാറ്റിമറിക്കാന്‍ കഴിവുള്ള വോയിസ് ഓവര്‍ ഐ.പി ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ്.
ശബ്ദ സിഗ്നലുകളെ വഹിക്കുന്ന പ്രോട്ടോക്കോളുകള്‍ വോയിസ് ഓവര്‍ ഐ.പി. പ്രോട്ടോക്കോളുകള്‍ എന്ന് അറിയപ്പെടുന്നു. ശബ്ദ സിഗ്നലുകളും ഡാറ്റായും ഒരേ നെറ്റ്‌വര്‍ക്കില്‍ കടത്തിവിടപ്പെടുന്നതുകൊണ്ട് സാമ്പ്രദായിക ടെലിഫോണ്‍ സംവിധാനം പോലെ ചിലവ് വരുന്നില്ല. സാമ്പ്രദായിക ടെലിഫോണ്‍ സംവിധാനത്തെ മൊത്തം ഈ സാങ്കേതികവിദ്യ ഉപയോഗശൂന്യമാക്കുന്ന കാലം അതി വിദൂരമല്ല.
[തിരുത്തുക] ഇന്ത്യയില്‍
ഇന്ത്യയില്‍ ഈ സംവിധാനമുപയോഗിച്ച് പരമ്പാരഗത ടെലിഫോണുകളിലേക്ക് വിളിക്കാനുള്ള പ്രവര്‍ത്തനാനുമതി ഇതുവരെ നല്‍കിയിട്ടില്ല.