വര്‍ച്ച്വല്‍ മെഷീന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വര്‍ച്ച്വല്‍ മെഷീന്‍ എന്നാല്‍ കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ ഒരു സോഫ്റ്റ്വെയര്‍ ആണ്. ഇവിടെ, ഒരു പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിക്കുവാന്‍ പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് വര്‍ച്ച്വല്‍ മെഷീന്റെ കടമ, ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായി സംവദിച്ച് യന്ത്രഭാഗങ്ങളെ അഥവാ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിനെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രോഗ്രാമിന്റെ ആവശ്യാനുസരണം ലഭ്യമാക്കുക, ഒരു കവചം പോലെ നിലനിന്നു കൊണ്ട് പ്രോഗ്രാം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താതെ നോക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വര്‍ച്ച്വല്‍ മെഷീന്‍ ചെയ്യുന്നത്. വര്‍ച്ച്വല്‍ മെഷീന്‍ അധിഷ്ഠിതമായ പ്രോഗ്രാമിങ്ങ് ഭാഷകള്‍ സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം ഏതു തരം ഹാര്‍ഡ്‌വെയറിലും, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ എഴുതുക എന്നുള്ളതാണ്. ഇത്തരം പ്രോഗ്രാമുകള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെയോ, ഹാര്‍ഡ്‌വെയറിനെയോ കാണുന്നില്ല കാരണം ഇവ വിര്‍ച്ച്വല്‍ മെഷീനുമായി മാത്രമേ ബന്ധപ്പെടുന്നുള്ളൂ. അതാതു ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഹാര്‍ഡ്‌വെയറിനും വേണ്ടിയുള്ള വര്‍ച്ച്വല്‍ മെഷീനുകളുണ്ടെങ്കില്‍, ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഹാര്‍ഡ്‌വെയറും മാറുന്നതിനനുസരിച്ച് ആപ്പ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍ അപ്പോള്‍ മാറ്റിയെഴുതേണ്ടി വരുന്നില്ല.

